മുൻകൂട്ടി കാണാനാവില്ല, മമ്മൂട്ടി എന്തും ചെയ്യും, അൺപ്രഡിക്ടബിൾ ആക്ടർ-രമേഷ് പിഷാരടി

#Movie Desk
രമേഷ് പിഷാരടി, മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടി | ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി, Facebook
രമേഷ് പിഷാരടി, മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടി | ഫോട്ടോ: പി.പി. രതീഷ്\ മാതൃഭൂമി, Facebook

രോ തവണയും പുതിയ കാര്യങ്ങൾ ചെയ്യുന്ന അൺപ്രഡിക്ടബിൾ ആക്ടറാണ് മമ്മൂട്ടി. അടുത്തതായി എന്താണ് ചെയ്യാൻപോകുന്നതെന്ന് മുൻകൂട്ടിക്കാണാൻ പറ്റാത്ത സ്ഥിതിയാണെപ്പോഴും.

എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ദിവസമാണിന്ന്. പാലക്കാടിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ, പത്തുലക്ഷം രൂപവരെ ചെലവുവരുന്ന 50 ഹൃദയ ശസ്ത്രക്രിയചെയ്യാൻ സഹായംനൽകിയിരുന്നു. തുടർ സഹായങ്ങളുണ്ടാവും. അദ്ദേഹം എന്നെ ഒരു കുടുംബാംഗത്തെപ്പോലെ ചേർത്തുനിർത്തുന്നു.

പുതിയ കാര്യങ്ങൾ പഠിക്കുക എന്നത് അദ്ദേഹം ഒരു കാലത്തും നിർത്തിയിട്ടില്ല. ഒപ്പം ചിട്ടയായ ജീവിതവും. എം.എൽ.എ.യായശേഷം കൂടുതൽ അങ്ങോട്ട് പോകാൻ പറ്റുന്നില്ല. ചെന്നാലും തിരിച്ചുപോകാൻ പറയും. പക്കാ വെജിറ്റേറിയനായ എനിക്ക് വല്ലപ്പോഴും ‘പോഷകാഹാരം’ എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന നോൺ വിഭവങ്ങൾ കഴിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തണം. ഇപ്പോൾ പലപ്പോഴും അത് മിസ്സാകുന്നു. പാലക്കാട്ട് മത്സരിക്കുന്ന വിവരം പറഞ്ഞപ്പോൾ, ഒരു നടൻ എന്ന രീതിയിൽ അങ്ങോട്ട് പോകാൻ പാടില്ലെന്നായിരുന്നു നിർദേശം. “നീ പാലക്കാടിന് പോകുകയാണെങ്കിൽ 100 ശതമാനം ആത്മാർഥതയോടെ നിൽക്കാൻ പറ്റുമോ എന്ന് ആലോചിച്ച് തീരുമാനമെടുക്കണം.’’ ആ നിർദേശം ഞാൻ പാലിക്കുകയാണ്.

അദ്ദേഹവുമായി രാഷ്ട്രീയം സംസാരിക്കാറുണ്ട്. ആന്റോ ചേട്ടനും ഞാനും വലതുപക്ഷ രാഷ്ട്രീയക്കാരാണ്. അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരാണ്. അപ്പോൾ രാഷ്ട്രീയം പറയുമ്പോൾ ആശയപരമായ തർക്കത്തിലേക്ക് പോകും. എത്രനേരം വേണമെങ്കിലും ആശയങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ ആളാണ്.

അടൂർ സാറിന്റെയും നിതീഷിന്റെയുമൊക്കെ പുതിയ സിനിമകൾ വരുന്നുണ്ട്. എല്ലാം പുതിയ ഭാവങ്ങളാണ്. പുതിയ കാര്യങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്വം പഴയ ആളുകൾക്കാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാറ്റങ്ങളുടെ പതാകാവാഹകനാണ് അദ്ദേഹം.

Content Highlights: Actor Politician Ramesh Pisharody shared personal insights about his close family-like bond with actor Mammootty, highlighting the megastar's disciplined lifestyle, philanthropic support for Palakkad, and their passionate political debates