'തിങ്കൾ മുതൽ ശനി വരെ എഴുത്ത്; ഞായർ അവധി, അതായിരുന്നു ബഷീറിൻ്റെ വ്യവസ്ഥ'

നീലക്കുയിൽ സിനിമയുടെ പോസ്റ്റർ, നിർമാതാവ് ആർ.എസ്.പ്രഭു | ഫോട്ടോ: mathrubhumi archives, special arrangement
നീലക്കുയിൽ സിനിമയുടെ പോസ്റ്റർ, നിർമാതാവ് ആർ.എസ്.പ്രഭു | ഫോട്ടോ: mathrubhumi archives, special arrangement

രാമചന്ദ്ര ശ്രീനിവാസ പ്രഭു ഒറ്റയ്ക്കായിരുന്നില്ല ഫോണിന്റെ മറുതലയ്ക്കൽ. ഒപ്പം ഒരു കാലം കൂടിയുണ്ടായിരുന്നു. മലയാളസിനിമയുടെ മറക്കാനാവാത്ത ഭൂതകാലം.

"ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം  ഓർമ്മിപ്പിച്ചതിന് നന്ദി." --  പ്രഭു പറഞ്ഞു. "നീലക്കുയിലിനേയും ഭാർഗ്ഗവീനിലയത്തേയും ഒഴിച്ചുനിർത്തി ആർ എസ് പ്രഭുവിന് ഒരു സിനിമാജീവിതമില്ലല്ലോ." എഴുപത് വർഷം മുൻപ് ഇതേ ദിവസമാണ്  "നീലക്കുയിൽ" റിലീസായത്. പത്തു വർഷം കഴിഞ്ഞു മറ്റൊരു ഒക്ടോബർ 22 ന് "ഭാർഗവീനിലയ"വും. രണ്ടും മലയാള സിനിമയുടെ തലക്കുറി തിരുത്തിയ ചിത്രങ്ങൾ. രണ്ടു സിനിമകളുടെയും നിർമ്മാണത്തിൽ പങ്കാളിയാകാൻ ഭാഗ്യമുണ്ടായ ഒരേയൊരാളെ ഇന്ന് നമുക്കൊപ്പമുള്ളൂ -- വടക്കൻ പറവൂർ സ്വദേശി പ്രഭു. നീലക്കുയിലിന്റെ (1954) പ്രൊഡക്ഷൻ ഇൻ ചാർജായിരുന്നു അദ്ദേഹം; ഭാർഗ്ഗവീനിലയത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും.

Content Highlights: ravi menon in conversation with rs prabhu

Continue reading