രവികുമാറിന്റെ കൂടി ഓർമ്മയാണ് ഗോപന് ആ പാട്ട്

ഗാനരംഗത്ത് രവികുമാര്‍, ഗാനം ആലപിച്ച ഗോപന്‍
ഗാനരംഗത്ത് രവികുമാര്‍, ഗാനം ആലപിച്ച ഗോപന്‍

കാതുകൾക്ക്  മുകളിലൂടെ അലസമായി ഒഴുകിക്കിടക്കുന്ന മുടി, വലിയ കോളറുള്ള ഷർട്ട്, കാറ്റിലിളകുന്ന ബെൽബോട്ടം പാന്റ്സ്, പോളിഷ് ചെയ്ത് മിനുക്കിയ ഹൈഹീൽഡ് ഷൂ, വലംകയ്യിൽ ക്വാർട്സ് വാച്ച്; പശ്ചാത്തലത്തിൽ മൈസൂരുവിലെ  ലളിതമഹൽ കൊട്ടാരത്തിന്റെ ഗതകാലപ്രൗഢി.

എൺപതുകൾ പുനർജ്ജനിക്കുകയാണ് വെള്ളിത്തിരയിൽ; സുന്ദരനും സുസ്മേരവദനനുമായ രവികുമാറിലൂടെ. ഈ ഗാനരംഗമില്ലെങ്കിൽ വിജയാനന്ദ്  സംവിധാനം ചെയ്ത 'ശക്തി' (1980) എത്ര അപൂർണ്ണം! 'മിഴിയിലെന്നും നീ ചൂടും നാണം, കള്ളനാണം...'. സീമയുടെ കാതുകളിൽ പ്രണയലോലനായി മന്ത്രിക്കുന്നു  കാമുകനായ രവികുമാർ.

Content Highlights: singer gopan remenbers mizhiyilennum nee choodum naanam song and actor ravikumar

Continue reading