പാവങ്ങളുടെ അമിതാഭ് ബച്ചൻ, ഡിസ്കോ ഡാൻസറും പാട്ടുകളും മിഥുൻ ചക്രവർത്തിയുമില്ലാതെ എന്ത് എൺപതുകൾ?

മിഥുൻ ചക്രവർത്തി| ഫോട്ടോ: സാബു സ്കറിയ, ആർക്കൈവ്സ്\ മാതൃഭൂമി
മിഥുൻ ചക്രവർത്തി| ഫോട്ടോ: സാബു സ്കറിയ, ആർക്കൈവ്സ്\ മാതൃഭൂമി

ൺപതുകളെ വീണ്ടെടുക്കുന്ന തിരക്കിലാണ് വെർച്വൽ ലോകം. എൺപതുകളിലെ ഫാഷൻ, എൺപതുകളിലെ സിനിമ, എൺപതുകളിലെ സംഗീതം... അങ്ങനെയങ്ങനെ. ഇന്ത്യ മുഴുവൻ ഇളക്കിമറിച്ച ഒരു പാട്ടിലേക്ക് ഓർമ്മകൾ തിരികെ നടക്കുന്നത് സ്വാഭാവികം. 1980 കളിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനം: "അയാം എ ഡിസ്കോ ഡാൻസർ...." ആ ഗാനവും ആ രംഗത്ത് ചുവടുവെച്ച മിഥുൻ ചക്രവർത്തിയുമില്ലാതെ എൺപതുകളുടെ ഓർമ്മകൾ പൂർണമാകില്ല. മിഥുനായിരുന്നല്ലോ അന്നത്തെ "ജെൻ-സീ"യുടെ സൂപ്പർ സ്റ്റാർ. പാവപ്പെട്ടവന്റെ അമിതാഭ് ബച്ചൻ. ദേവഗിരിയിലെ ഹോസ്റ്റൽ മുറിയുടെ ചുമരിൽ "ഡിസ്കോ ഡാൻസ"റിലെ ജിമ്മിയുടെ വലിയ ബ്ലോ-അപ്പ് ഏതോ ഇംഗ്ലീഷ് മാസികയിൽ നിന്ന് കീറിയെടുത്ത് ഒട്ടിച്ചുവെച്ചത് ഓർമ്മയുണ്ട്.

എന്റെ അടിയുറച്ച മിഥുൻ പ്രേമത്തെ പരിഹസിക്കാനെന്നോണം മെഴുകുതിരി കൊളുത്തി കഥാപുരുഷനെ "പൂജിക്കും" കൂട്ടുകാർ; ഈശ്വരവിഗ്രഹത്തിന് കർപ്പൂരാർച്ചന നടത്തും പോലെ.

Content Highlights: Ravi Menon reminisces about his unforgettable meeting with Bollywood icon Mithun Chakraborty in Ooty, highlighting the legendary actor's deep-rooted passion for football, his attempt to nurture young talent through the Bengal Football Academy, and his timeless 1980s stardom.

Continue reading