‘ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എല്ലാ ഓർമ്മകളും ചെന്നെത്തുക ആ കോഴിക്കോടൻ കൗബോയിയിലാണ്’

ക്ലിന്റ് ഈസ്റ്റ്‌വുഡ്‌
ക്ലിന്റ് ഈസ്റ്റ്‌വുഡ്‌

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 'ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ലി'' എന്ന വിഖ്യാത വെസ്റ്റേൺ ആക്ഷൻ ചിത്രം ക്രൗൺ തിയേറ്ററിൽ നിന്ന് പലയാവർത്തി കണ്ടു ഹരം മൂത്ത് ഏതോ ജഡ്കക്കാരനിൽ നിന്ന് ഒരു വെള്ളക്കുതിരയെ വാടകക്കെടുത്ത് തിരക്കേറിയ കോഴിക്കോടൻ നഗരവീഥികളിലൂടെ കൗബോയ് സ്‌റ്റൈലിൽ കുതിച്ചു പായാൻ ചങ്കൂറ്റം കാണിച്ച ചെറുപ്പക്കാരനെ നമ്മൾ എന്തു വിളിക്കും? അഹങ്കാരിയെന്നോ, അതോ കിറുക്കനെന്നോ? പക്ഷേ, സിദ്ദിക്കിന് ആ കിറുക്കും അഹങ്കാരവും ഒരു അലങ്കാരമായിരുന്നു. മിഠായിത്തെരുവിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിലൂടെയാണ് ഒരു വൈകുന്നേരം കൗബോയ് തൊപ്പിയും അരയിൽ ഗൺ ബെൽറ്റും വിശറിക്കോളറുള്ള കുപ്പായവും കഴുത്തിലൊരു ഉറുമാലുമായി സിദ്ദിക്ക് തന്റെ അശ്വമേധം നടത്തിയത്. തൊട്ടടുത്തയാഴ്ചത്തെ കലാകൗമുദി ഫിലിം മാഗസിനിൽ ആ വിചിത്ര വേഷം പടം സഹിതം വാർത്തയായി, 'കാരപ്പറമ്പിലെ കൗബോയ്' എന്ന പേരിൽ!

ക്ലിന്റ് ഈസ്റ്റ്​ വുഡിനെ കുറിച്ചുള്ള എല്ലാ ഓർമ്മകളും ചെന്നെത്തുക ആ കോഴിക്കോടൻ കൗബോയിയിലാണ്. നടനും ഗായകനും നല്ലൊരു വായനക്കാരനും സർവോപരി സുന്ദരനുമായിരുന്ന സിദ്ദിക്കിൽ. ഇന്നത്തെ പ്രശസ്ത നടനല്ല, വിടപറഞ്ഞ സംവിധായകനുമല്ല, കോഴിക്കോട്ടെ വിളക്കുകാലുകൾക്ക് പോലും സുപരിചിതനായിരുന്ന ആ പഴയ സിദ്ദിക്ക്. ആറടി ഉയരക്കാരൻ. സൗഹൃദങ്ങളുടെ സുൽത്താൻ. ബാബുരാജ് ഭ്രാന്തൻ.

Content Highlights: Clint Eastwood officially retires from acting and directing in 2026 at age 96., A nostalgic look at 'Kozhikode Cowboy' Siddique, who was inspired by Eastwood's persona., Analysis of Eastwood's impact on 1970s-80s youth culture and iconic dialogue., Reflection on Eastwood's transition from a Western icon to an Oscar-winning director.

Continue reading