'ഒഡീസി'യിലൂടെ ലോകത്തെ ഞെട്ടിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍; ഒരുങ്ങുന്നത് മിത്തിക് ആക്ഷന്‍ ഇതിഹാസം

#അജ്നാസ് നാസർ
ദ ഒഡീസി ഫസ്റ്റ്‌ലുക്ക്, ക്രിസ്റ്റഫര്‍ നോളന്‍.|photo credit: Getty
ദ ഒഡീസി ഫസ്റ്റ്‌ലുക്ക്, ക്രിസ്റ്റഫര്‍ നോളന്‍.|photo credit: Getty

മെമെന്റോ, ബാറ്റ്മാന്‍ ത്രയം, പ്രെസ്റ്റീജ്, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്റ്റെല്ലാര്‍, ഓപ്പണ്‍ഹൈമര്‍... വിഖ്യാത ഹോളീവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത സിനിമയേത്‌ എന്നത് ഒരു ചോദ്യം തന്നെയായിരുന്നു. അതിന് മറുപടിയായിരിക്കുകയാണ്. പക്ഷെ, പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. കാരണം നോളന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവുമെന്ന് പ്രതിക്ഷിക്കാത്ത സിനിമയാണ് അദ്ദേഹം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഒഡീസി. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ ഇതിഹാസ കാവ്യങ്ങളിലൊന്ന്. സി.ജി.ഐ (Computer-Generated Imagery) യോട് തനിക്ക് വലിയ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ച സംവിധായകനാണ് നോളന്‍. സാങ്കേതികവിദ്യയുടെ വിസ്‌ഫോടനകാലത്തും ഡിജിറ്റല്‍ ക്യമാറകൾ ഉപയോഗിക്കാതെ ഐമാക്‌സ് ടെക്‌നോളജിയുടെ പുറകെപ്പോയ സംവിധായകന്‍. എത്ര സങ്കീര്‍ണമായ വിഷയങ്ങളിലും യുക്തിപരമായ വിശദീകരണങ്ങള്‍ വിലയിരുത്തുന്നവയാണ് പൊതുവെ അദ്ദേഹത്തിന്റെ സിനിമകള്‍. അങ്ങനെയൊരാള്‍ ലോകത്തിലേറ്റവും പ്രിയപ്പെട്ടൊരു ക്ലാസിക് കാവ്യം ഓരു ഫാന്റസി ഫിക്ഷന്‍ സിനിമയായി 2025-ല്‍ ദൃശ്യവത്കരിക്കുമ്പോള്‍ അത് എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആവേശഭരിതരാവുകയാണ് നോളന്‍ ഫാന്‍സ്. 

എന്താണ് ഒഡീസി? 

Content Highlights: christopher nolan next movie odyssey explained malayalam

Continue reading