പഠിക്കാനായി നിരാഹാരം, സംരംഭക, ഇന്ന് ഗ്രാമി പുരസ്‌കാരജേതാവ്; ആരാണ് ചന്ദ്രിക ടണ്ഠന്‍?

ചന്ദ്രിക ടണ്ഠൻ | ഫോട്ടോ: Instagram
ചന്ദ്രിക ടണ്ഠൻ | ഫോട്ടോ: Instagram

'സംഗീതം സ്‌നേഹമാണ്. വെളിച്ചവും ചിരിയുമാണ്. സംഗീതം എല്ലാവരിലും സ്‌നേഹവും പ്രകാശവും ചിരിയും പടര്‍ത്തട്ടെ. സംഗീതത്തിന് നന്ദി, സംഗീതം സൃഷ്ടിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇത് അതിശയകരമായി തോന്നുന്നു. ഞങ്ങള്‍ പുരസ്‌കാരം നേടി എന്നത് പ്രത്യേകമായ സന്തോഷത്തിന്റെ നിമിഷമാണ്. കാരണം ഞങ്ങളോടൊപ്പം മത്സരിച്ചത് അത്രമേല്‍ കഴിവുറ്റ സംഗീതജ്ഞരായിരുന്നു.' പറയുന്നത് ഇത്തവണത്തെ ഗ്രാമി പുരസ്‌കാരജേതാക്കളിലെ ഇന്ത്യന്‍ സാന്നിധ്യമായ ചന്ദ്രിക ടണ്ഠനാണ്. രണ്ടാം തവണയാണ് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത് എന്നത് ഈ നേട്ടത്തിന് തിളക്കം കൂട്ടുകയാണ്. പുരസ്‌കാരത്തിലൂടെ ലോക സംഗീതഞ്ജരുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ചന്ദ്രിക ടണ്ഠന്‍.

ദക്ഷിണാഫ്രിക്കന്‍ ഫ്‌ളൂട്ടിസ്റ്റ് വൗട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയ്ക്കും ഒപ്പം നിര്‍മിച്ച 'ത്രിവേണി' എന്ന ആല്‍ബത്തിലൂടെയാണ് ചന്ദ്രികയെത്തേടി 67ാമത് ഗ്രാമി പുരസ്‌കാരം എത്തിയത്. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓര്‍ ചാന്റ് ആല്‍ബം വിഭാഗത്തിലാണ് 'ത്രിവേണി' പുരസ്‌കാരം കരസ്ഥമാക്കിയത്. റിക്കി കെജിന്റെ 'ബ്രേക്ക് ഓഫ് ഡോണ്‍', റിയുച്ചി സകാമോട്ടോയുടെ 'ഓപ്പസ്', അനുഷ്‌ക ശങ്കറിന്റെ 'ചാപ്റ്റര്‍ II: ഹൗ ഡാര്‍ക്ക് ഇറ്റ് ഈസ് ബിഫോര്‍ ഡോണ്‍', രാധിക വെക്കാരിയുടെ 'വാരിയേഴ്സ് ഓഫ് ലൈറ്റ്' എന്നീ ആല്‍ബങ്ങളെയാണ് ചന്ദ്രികയുടെ 'ത്രിവേണി' പിന്നിലാക്കിയത്.

Content Highlights: Indian-American singer Chandrika Tandon wins Grammy for Best New Age album `Triveni`

Continue reading