മരിച്ച ഗായകരെക്കൊണ്ട് പാടിക്കും, ഒറ്റയ്ക്കൊരു സംഘഗാനവും സാധ്യം; സർവം എ.ഐമയം

പ്രതീകാത്മകചിത്രം | ഫോട്ടോ: canva.com
പ്രതീകാത്മകചിത്രം | ഫോട്ടോ: canva.com

'ഇന്ത്യന്‍ സിനിമയ്ക്ക്, അല്ലെങ്കില്‍ സംഗീത ലോകത്തിന് കനത്ത നഷ്ടം'..... വ്യത്യസ്തമായ ശബ്ദത്തിനുടമകളായ ഗായകരോ കലാപ്രതിഭകളോ മരണമടയുമ്പോള്‍ പലരും പറഞ്ഞുകേള്‍ക്കുന്ന വാചകമാണിത്. ജീവിച്ചിരിക്കേ തങ്ങളുടെ ശബ്ദത്തിലൂടെ പുറത്തുവന്ന ഗാനങ്ങളിലൂടെ ഓര്‍മിക്കപ്പെടുന്നവരാണ് അന്തരിച്ച ഗായകര്‍. അവര്‍ സമ്മാനിച്ച എത്രയോ മധുര മനോഹര ഗാനങ്ങള്‍ ഇന്നും കൊണ്ടാടപ്പെടുന്നു. മരിച്ചുപോയ ഗായകര്‍ക്ക് ഇതിലും നല്ല ആദരാഞ്ജലി എങ്ങനെയാണര്‍പ്പിക്കുക? പക്ഷേ ഈ ചോദ്യം ഇന്ന് അല്പം ഔട്ട് ഓഫ് ഫാഷനായി മാറുന്നുണ്ടോ എന്നാണ് സംശയം. കാരണം ഇന്ന് മരിച്ച് മണ്ണടിഞ്ഞ് വര്‍ഷങ്ങളായിട്ടുള്ള ഗായകര്‍ പോലും പുതുപുത്തന്‍ ഗാനങ്ങളിലൂടെ ശ്രോതാക്കളിലേക്കെത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ സാങ്കേതികവിദ്യയിലൂടെ.

വിവര സാങ്കേതികവിദ്യയുടെ അടുത്ത തലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ. വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ചികിത്സാരംഗത്തും തുടങ്ങി സകല മേഖലകളിലേക്കും അരിച്ചിറങ്ങുകയാണ് എ.ഐ. അങ്ങനെയെങ്കില്‍ പിന്നെന്തുകൊണ്ട് ആ പടര്‍ന്നുകയറ്റം സിനിമയിലേക്കും ആയിക്കൂടാ?  ഭാവിയില്‍ നിഷ്പ്രഭമായിപ്പോയേക്കാവുന്ന ചോദ്യമാണിത്. കാരണം സിനിമയുടെ പല മേഖലകളിലും ഇന്ന് എ.ഐ സാങ്കേതികവിദ്യ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. അതിലൊന്നുമാത്രമാണ് സംഗീതം. മുന്‍കാലങ്ങളിലെല്ലാം പഴയ ഗായകരുടെ പാട്ടുകള്‍ പുതുതലമുറ കേട്ടിരുന്നത് അവര്‍ മുന്‍പ് പാടിയ പാട്ടുകളുടെ റീമിക്‌സ് പതിപ്പിലൂടെയായിരുന്നു. പിന്നീട് യൂട്യൂബും സംഗീത ബാന്‍ഡുകളുമെല്ലാം സജീവമായതോടെ കവര്‍ പതിപ്പുകളുടെ വരവായി. ഇതിനുംമേലെയാണിപ്പോള്‍ എ.ഐ കൊണ്ടുവന്നതും ഇനി കൊണ്ടുവരാനിരിക്കുന്നതുമായ മാറ്റങ്ങള്‍.

Content Highlights: The role of AI in film music composition and dubbing

Continue reading