വാര്‍ത്ത വായിച്ച ശിവാജി ഗണേശന്റെ ആരാധകര്‍ കെ.പി. ഉമ്മറിന്റെ വീട് എറിഞ്ഞു തകര്‍ത്തു

#ഭാനുപ്രകാശ്
കെ.പി. ഉമ്മറും ശിവാജി ഗണേശനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
കെ.പി. ഉമ്മറും ശിവാജി ഗണേശനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

മല്ലയുദ്ധവും വാള്‍പ്പയറ്റും കുതിരയോട്ടവും നൃത്തവും പാട്ടുമൊക്കെയായി വെള്ളിത്തിരയെ ഉത്സവമാക്കിയ വടക്കന്‍പാട്ട് ചിത്രങ്ങള്‍ 'ഉദയ'യില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലത്തുതന്നെയാണ് 'നവോദയ'യുടെയും പിറവി. വടക്കന്‍പാട്ടുകഥകളെ അധികരിച്ചുള്ള ചലച്ചിത്രാവിഷ്‌കാരങ്ങളുടെ ആലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ 'ഉദയ'യുടെ അമരക്കാരന്‍ കുഞ്ചാക്കോയുടെ മനസ്സില്‍ തെളിഞ്ഞ പേരുകളിലൊന്നായിരുന്നു ത്യാഗരാജന്റേത്. ഉദയയുടെ നെടുംതൂണായിരുന്ന കുഞ്ചാക്കോയുടെ സഹോദരന്‍ അപ്പച്ചന്‍ നവോദയ എന്ന ചലച്ചിത്രപ്രസ്ഥാനത്തിന് തുടക്കമിടുമ്പോള്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തിയവരിലൊരാളും ത്യാഗരാജനായിരുന്നു. അതോടെ മലയാള സിനിമയില്‍ നവോദയ നടത്തിയ വിപ്ലവകരമായ പല മാറ്റങ്ങളുടെയും ഭാഗമായി ത്യാഗരാജനും മാറി.

ഉദയയുടെ എഴുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണച്ചുമതല വഹിച്ച അപ്പച്ചന്‍ നവോദയയ്ക്കു വേണ്ടിയൊരുക്കിയ ആദ്യചിത്രം കടത്തനാട്ടു മാക്കമായിരുന്നു. ഉദയ ചിത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു കടത്തനാട്ടു മാക്കം. പ്രേംനസീറും ഷീലയും ജയനും ജയഭാരതിയും കെ.പി. ഉമ്മറും അടൂര്‍ഭാസിയും ഉള്‍പ്പെടെയുള്ള അഭിനേതാക്കളെല്ലാം നവോദയയ്ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. കടത്തനാട്ടു മാക്കത്തിന്റെ വിജയത്തെ തുടര്‍ന്നാണ് മലയാളസിനിമയില്‍ നവോദയയുടെ വിപ്ലവങ്ങള്‍ ആരംഭിക്കുന്നത്. ഈയൊരു മാറ്റത്തിനു കാരണക്കാരന്‍ അപ്പച്ചന്റെ മൂത്തമകന്‍ ജിജോ ആയിരുന്നു. സാങ്കേതികമായി നവോദയ കൊണ്ടുവന്ന മാറ്റങ്ങള്‍ മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പുവില്‍ നിന്ന് തുടങ്ങുന്നു. എണ്ണൂറോളം സിനിമാശാലകളാണ് അന്ന് കേരളത്തില്‍ ഉള്ളത്. അതില്‍ത്തന്നെ സിനിമാസ്‌കോപ്പ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലെന്‍സുകളുള്ള തിയേറ്ററുകള്‍ ഇരുപത്തിയഞ്ചില്‍ താഴെ. എന്നിട്ടും അസാദ്ധ്യമായത് ഒന്നുമില്ലെന്ന ജീജോയുടെ നിലപാടിനൊപ്പം അപ്പച്ചനും നിന്നു: 'മലയാളത്തില്‍ ആദ്യമായി ഒരു സിനിമാ സ്‌കോപ്പ് ചിത്രം വരുന്നു. തച്ചോളി അമ്പു. സിനിമ വിജയിപ്പിക്കാന്‍ ചലച്ചിത്രേ്രപമികള്‍ മുന്നോട്ടു വരണം.'

Content Highlights: Thacholi Ambu Sivaji Ganesan Thayagarajan Malayalam Cinema Cinemascope Filmmaking Stunts Accidents

Continue reading