എൻഎസ്ഇ ഐപിഒക്ക് മികച്ച പ്രതികരണം: ജിഎംപി 9%; വിശദാംശങ്ങൾ

#Money Desk
Photo: Gettyimages
Photo: Gettyimages

എൻഎസ്ഇ ഐപിഒയ്ക്ക് മികച്ച തുടക്കം. ആദ്യ അരമണിക്കൂറിനുള്ളിൽ 12 ശതമാനം സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. ഉച്ചയോടെ 25 ശതമാനവുമായി. എൽഐസി, ഫിഡിലിറ്റി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി തുടങ്ങി പ്രമുഖ ആഭ്യന്തര-ആഗോള നിക്ഷേപകർ ഇതിനകം കമ്പനിയിൽ താല്പര്യം പ്രകടിപ്പിച്ചു. വിപണിയിലെ ശക്തമായ സാന്നിധ്യവും മികച്ച സാമ്പത്തിക വളർച്ചയും എൻഎസ്ഇയുടെ പ്രത്യേകതയാണെങ്കിലും, ഡെറിവേറ്റീവ് ഇടപാടുകളെ കൂടുതൽ ആശ്രയിക്കുന്നത് വെല്ലുവിളിയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സബ്സ്ക്രിപ്ഷൻ തീയതി

സെപ്റ്റംബർ 17 മുതൽ

സെപ്റ്റംബർ 21 വരെ

പ്രൈസ് ബാൻഡ്

ഓഹരി ഒന്നിന് ₹1,700

മുതൽ ₹1,785 വരെ

ഇഷ്യൂ തുക

₹22,569 കോടി

ഓഹരി വിഹിതം (Allotment)

സെപ്റ്റംബർ 22

ലിസ്റ്റിംഗ് തീയതി

2026 സെപ്റ്റംബർ 24

ഇഷ്യൂ രീതി

പൂർണ്ണമായും ഓഫർ

ഫോർ സെയിൽ (OFS) -

12.64 കോടി ഓഹരികൾ

മൂല്യം (Valuation)

ഏകദേശം ₹4.42 ലക്ഷം

കോടി (അപ്പർ

പ്രൈസ് ബാൻഡിൽ)

ആങ്കർ ഇൻവെസ്റ്റ്മെന്റ്

പൊതു സബ്‌സ്‌ക്രിപ്ഷന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽനിന്ന് എൻഎസ്ഇ 6,746.2 കോടി രൂപ സമാഹരിച്ചു. പ്രധാന നിക്ഷേപകർ ഇവരാണ്:

  • ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ
  • ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ
  • മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ
  • അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി
  • ഫിഡിലിറ്റി, നിപ്പോൺ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്

ഗ്രേ മാർക്കറ്റ് പ്രീമിയം (GMP)

വിപണിയിലെ അനൗദ്യോഗിക കണക്കുകൾ പ്രകാരം എൻഎസ്ഇ ഓഹരികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമ്പത് ശതമാനമാണ് നിലവിലെ ജിഎംപി (ഓഹരിയൊന്നിന് 162 രൂപ വരെ). ലിസ്റ്റിങ് വേളയിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജിഎംപി സൂചിപ്പിക്കുന്നു.

എൻഎസ്ഇയുടെ കരുത്ത്

എൻഎസ്ഇയുടെ വളർച്ച സൂചിപ്പിക്കുന്ന പ്രധാന കണക്കുകൾ:

ലിസ്റ്റ് ചെയ്ത കമ്പനികൾ: 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം 3,005 ആയി. 2025-ൽ ഇത് 2,719 ആയിരുന്നു.

വിപണിമൂല്യം: എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണിമൂല്യം 474 ലക്ഷം കോടിയായി ഉയർന്നു.

പാസീവ് ഇൻവെസ്റ്റിങ്: നിഫ്റ്റി സൂചികകളുമായി ബന്ധപ്പെട്ട പാസീവ് ഫണ്ടുകളുടെ ആകെ കൈകാര്യാസ്തി (AUM) 9 ലക്ഷം കോടിയായി വർധിച്ചു.

വിപണിവിഹിതം: ക്യാഷ് മാർക്കറ്റിൽ 93 ശതമാനവും ഇക്വിറ്റി ഫ്യൂച്ചേഴ്‌സ് മാർക്കറ്റിൽ 99.8 ശതമാനവും വിപണിവിഹിതം എൻഎസ്ഇക്കുണ്ട്.

രാജ്യത്തെ ഓഹരി വിപണിയുടെ നട്ടെല്ലായ എൻഎസ്ഇ, ഐപിഒയിലൂടെ കൂടുതൽ കരുത്താർജിക്കാൻ ഒരുങ്ങുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറയും ആധിപത്യവും അനുകൂല ഘടകങ്ങളാണെങ്കിലും, ട്രേഡിങ് വോളിയത്തെയും റെഗുലേറ്ററി മാറ്റങ്ങളെയും ആശ്രയിച്ചായിരിക്കും ഭാവി വളർച്ച.

Content Highlights: NSE IPO achieved 12% subscription within the first 30 minutes., Raised Rs 6,746.2 crore from anchor investors including LIC and Abu Dhabi Investment Authority., Current Grey Market Premium (GMP) stands at 9% (Rs 162 per share)., Total market capitalization of listed companies on NSE reached Rs 474 lakh crore.