വൻകിട ഐ.പി.ഒ.കൾ നിക്ഷേപകരെ നിരാശപ്പെടുത്തി: ജിയോ ആ പ്രവണത തിരുത്തുമോ? സാധ്യത വിലയിരുത്താം

പ്രാരംഭ ഓഹരി വിപണിയിൽ 10,000 കോടി രൂപയിലേറെ സമാഹരിച്ച ഐ.പി.ഒ.കളിൽ പലതും ലിസ്റ്റിങ് ദിനത്തിൽ നിക്ഷേപകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ജിയോ പ്ലാറ്റ്ഫോംസ് ഈ പ്രവണത തിരുത്തിക്കുറിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
വൻകിട നിക്ഷേപകരിൽനിന്ന് ലഭിച്ച ഡിമാൻഡും ഗ്രേ മാർക്കറ്റ് പ്രീമിയത്തിലെ വർധനവും ലിസ്റ്റിങ് നേട്ടം മികച്ചതാവുമെന്ന സൂചനയാണ് നൽകുന്നത്.
വൻകിട ഐ.പി.ഒ.കൾ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE): അടുത്തിടെ വിപണിയിലെത്തിയ എൻ.എസ്.ഇ., ഇഷ്യൂ വിലയേക്കാൾ 0.84 ശതമാനം പ്രീമിയത്തിൽ മാത്രമാണ് ലിസ്റ്റ് ചെയ്തത്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ: 2024 ഒക്ടോബറിൽ നടന്ന ഐ.പി.ഒ.യിൽ, 1934 രൂപയെന്ന താഴ്ന്ന നിരക്കിലായിരുന്നു ലിസ്റ്റിങ്. 1960 രൂപയായിരുന്നു ഇഷ്യൂവില. 27,858 കോടി രൂപയായിരുന്നു ഐ.പി.ഒ. വഴി സമാഹരിച്ചത്.
എൽ.ഐ.സി.: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ അരങ്ങേറ്റം നിരാശജനകമായിരുന്നു. 949 എന്ന ഇഷ്യൂ വിലയിൽനിന്ന് 8.62 ശതമാനം കിഴിവോടെ 867.20 നിരക്കിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 2022 മേയിലായിരുന്നു വിപണിയിലെത്തിയത്.
വൺ 97 കമ്മ്യൂണിക്കേഷൻസ് / പേടിഎം: 2021 നവംബറിൽ നടന്ന 18,300 കോടിയുടെ ഐ.പി.ഒ.യിൽ, 2,150 എന്ന ഇഷ്യൂ വിലയേക്കാൾ 9.3 ശതമാനം ഡിസ്കൗണ്ടിൽ 1,950 നിരക്കിലാണ് വിപണിയിൽ പ്രവേശിച്ചത്.
എൽ.ജി. ഇലക്ട്രോണിക്സ് ഇന്ത്യ: ഈ പ്രവണതയ്ക്ക് അപവാദമായി മികച്ച പ്രകടനം കാഴ്ചവെച്ചത് എൽ.ജി. ഇലക്ട്രോണിക്സ് ആണ്. ഇഷ്യൂ വിലയേക്കാൾ 50 ശതമാനം എന്ന വലിയ പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തുകൊണ്ട് വൻകിട ഐ.പി.ഒ.കളിൽ ഏറ്റവും ഉയർന്ന ലിസ്റ്റിങ് നേട്ടം നൽകാൻ കമ്പനിക്കായി.
ഇഷ്യൂ തുക | ലിസ്റ്റിംഗ് പ്രകടനം | |
|---|---|---|
എൽജി ഇലക്ട്രോണിക്സ് ഇന്ത്യ | ₹11,607.01 | 50% പ്രീമിയം (ഉയർന്ന നേട്ടം) |
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) | ₹22,561.57 | 0.84% പ്രീമിയം (കുറഞ്ഞ നേട്ടം) |
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ | ₹27,858 കോടി | ₹1,934 (ഇഷ്യൂ വില ₹1,960 (കുറഞ്ഞ നേട്ടം) |
എൽഐസി | ₹20,557.23 | 8.62% ഡിസ്കൗണ്ട് (ഇഷ്യൂ വില ₹949, ലിസ്റ്റിംഗ് ₹867.20) |
പേടിഎം (Paytm) | ₹18,300 കോടി | 9.3% ഡിസ്കൗണ്ട് (ഇഷ്യൂ വില ₹2,150, ലിസ്റ്റിംഗ് ₹1,950) |
ജിയോ നൽകുന്ന പ്രതീക്ഷ
റിലയൻസ് ഗ്രൂപ്പിൽനിന്ന് ഇരുപത് വർഷത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ പൊതു ഓഹരി വിൽപ്പനയാണിത്. റിലയൻസ് കോൺഗ്ലോമറേറ്റിന് കീഴിലുള്ള ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകളിൽനിന്ന് വിപണിയിലെത്തുന്ന ആദ്യ കമ്പനി കൂടിയാണ് ജിയോ പ്ലാറ്റ്ഫോംസ്.
ആങ്കർ ബുക്കിലെ ഉയർന്ന വിലനിലവാരത്തിൽ 212 വൻകിട നിക്ഷേപകർക്കായി 8,109.85 കോടി മൂല്യമുള്ള ഓഹരികൾ കമ്പനി അനുവദിച്ചു. മൊത്തം 2.5 ലക്ഷം കോടി രൂപയുടെ (30 മടങ്ങിലധികം) അപേക്ഷകളാണ് ലഭിച്ചിരുന്നത്.
Alos Read| ജിയോ ഐപിഒ: എങ്ങനെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാം, അപേക്ഷിക്കാം ഈ രീതിയിൽ
ഗ്രേ മാർക്കറ്റ് പ്രീമിയം
വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജിയോ പ്ലാറ്റ്ഫോംസിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയം 260 രൂപയായി. 23 ശതമാനമാണ് വർധന. ഓഹരി ഒന്നിന് 1,119 രൂപയെന്ന ഉയർന്ന പരിധിയുമായി താരതമ്യം ചെയ്യുമ്പോൾ 260 രൂപ അധികം ലഭിക്കുമെന്നാണ് നിലവിലെ സൂചന. വിപണിയിൽനിന്നുള്ള ഡിമാൻഡ് പ്രകാരം ഈ വിലയിൽ തത്സമയ വ്യതിയാനങ്ങളുണ്ടാകാം.
Content Highlights: Most mega IPOs like LIC, Paytm, and NSE have disappointed investors on listing day., LG Electronics India is a notable exception with a 50 percent premium listing., Jio Platforms IPO generated massive demand with over 30 times subscription., Jio's grey market premium stands at 260 rupees, indicating strong listing gains.