ജിയോ ഐപിഒ 21 മുതൽ: ഓഹരിയൊന്നിന് 1,065 രൂപ; വിശദാംശങ്ങൾ അറിയാം

#Money Desk
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസസ് വിഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുമായ റിലയൻസ് ജിയോയുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു.

ഒക്‌ടോബർ 21 മുതൽ 23 വരെ നടക്കുന്ന ഐപിഒയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 10 ലക്ഷം കോടി രൂപയായി ഉയരും.

2024 ഒക്‌ടോബറിൽ ഹ്യുണ്ടായ് മോട്ടോർ നടത്തിയ 27,800 കോടിയുടെ ഐപിഒ റെക്കോഡിനെ മറികടന്നുകൊണ്ടാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഈ ചരിത്രനേട്ടം കൈവരിക്കുന്നത്. സമാഹരിക്കുന്ന തുകയിൽ ഭൂരിഭാഗവും കടം തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുക.

2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 1.47 ലക്ഷം കോടി രൂപ വരുമാനവും 30,000 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭവും നേടി.

ഓഫർ തുറക്കുന്ന

തീയതി

ഒക്ടോബർ 21

അവസാനിക്കുന്ന തിയതി തീയതി

ഒക്ടോബർ 23

ആങ്കർ ഇൻവെസ്റ്റർ ബിഡ്ഡിംഗ്

ഒക്ടോബർ 19

ഓഹരി വില പരിധി

₹1,065 - ₹1,119

മുഖവില

₹10

പുതിയ ഓഹരികൾ

27 കോടി

സമാഹരിക്കുന്ന ആകെ തുക

₹30,213 കോടി

(അപ്പർ ബാൻഡിൽ)

കമ്പനി മൂല്യം

₹10.3 ലക്ഷം കോടി

കുറഞ്ഞ അപേക്ഷ

(Lot Size)

12 ഓഹരികൾ

(തുടർന്ന് 12-ന്റെ

ഗുണിതങ്ങൾ)

ജീവനക്കാർക്കുള്ള സംവരണം

  • ജീവനക്കാർക്കായി 500 കോടി രൂപയുടെ ഓഹരികൾ മാറ്റിവെച്ചിരിക്കുന്നു. ഈ വിഭാഗത്തിൽ അപേക്ഷിക്കുന്ന ജീവനക്കാർക്ക് ഓഹരിയൊന്നിന് 54 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
  • വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഉൾപ്പെടുന്ന യോഗ്യരായ ഓഹരി ഉടമകൾക്കായി 2,500 കോടി മൂല്യമുള്ള ഓഹരികൾ സംവരണം ചെയ്തിട്ടുണ്ട്.
  • മോർഗൻ സ്റ്റാൻലി, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവരാണ് ഐപിഒയ്ക്ക് നേതൃത്വം നൽകുന്നത്. ഇവരടൊപ്പം പന്ത്രണ്ടോളം മറ്റ് ബാങ്കുകളും ഈ ഇടപാടിൽ പങ്കാളികളാണ്.

നിലവിലെ ഓഹരി ഘടന

ഈ ഐപിഒ ഓഫർ ഫോർ സെയിൽ അല്ല; പുതിയ ഓഹരികളുടെ വിൽപ്പനയാണ്. നിലവിലുള്ള നിക്ഷേപകരാരും ഓഹരികൾ വിറ്റഴിക്കുന്നില്ല.

  • റിലയൻസ് ഇൻഡസ്ട്രീസ്: കമ്പനിയിൽ 66.43 ശതമാനം ഓഹരി പങ്കാളിത്തം നിലനിർത്തുന്നു.
  • മറ്റ് ആഗോള നിക്ഷേപകർ: 2020-ൽ ജിയോ പ്ലാറ്റ്‌ഫോംസിൽ ഏകദേശം 2,000 കോടി ഡോളർ നിക്ഷേപിച്ച ആഗോള നിക്ഷേപകർക്ക് ആകെ 30.89 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
  • മെറ്റ: 9.98%
  • ഗൂഗിൾ: 7.73%
  • മറ്റ് പ്രധാന നിക്ഷേപകർ: കെകെആർ, സിൽവർ ലേക്ക്, ജനറൽ അറ്റ്‌ലാന്റിക്.

Content Highlights: Jio Platforms IPO opens from October 21 to 23., Targeting to raise ₹30,213 crore at ₹1,065 per share., Employee reservation includes a ₹54 discount per share., Fresh issue of shares with no offer for sale (OFS) from existing promoters.