ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് വിപണിയില്‍ മികച്ചതല്ലാത്ത തുടക്കം

Photo: REUTERS
Photo: REUTERS

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍നിന്ന് വേര്‍പ്പെടുത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് വിപണിയില്‍ മികച്ചതല്ലാത്ത തുടക്കം. ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില ലോവര്‍ സര്‍ക്യൂട്ടിലെത്തി. 

ഓഹരിയൊന്നിന് 265 രൂപ നിലവാരത്തിലായിരുന്നു ബിഎസ്ഇയിലെ ലിസ്റ്റിങ്. എന്‍എസ്ഇയിലാകട്ടെ 262 രൂപയിലും. അഞ്ച് ശതമാനത്തോളം താഴ്ന്ന് 248.90 രൂപയിലാണ് ഉച്ചയോടെ വ്യാപാരം നടന്നത്. 

ഇതോടെ കമ്പനിയുടെ വിപണിമൂല്യം 1.59 ലക്ഷം കോടി രൂപയില്‍ താഴെയെത്തി. ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തിലായതിനാല്‍ അടുത്ത പത്ത് ദിവസം ഓഹരിയില്‍ ദിനവ്യാപാരം ഉണ്ടാവില്ല. 

അഞ്ച് ശതമാം സര്‍ക്യൂട്ട് പരിധി കാരണം ഓഹരിയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിലയിരുത്തലുണ്ടായിരുന്നു. നിലവിലെ ഓഹരി ഉടമകള്‍ ലാഭമെടുക്കുന്നതിനാല്‍ കമ്പനി വില്പ സമ്മര്‍ദം നേരിട്ടേക്കുമെന്നും ഇവര്‍ നിരീക്ഷിച്ചിരുന്നു. 

വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പേ ഓഹരി ഉടമകളുടെ അക്കൗണ്ടില്‍ ഓഗസ്റ്റ് 10ന്  ഓഹരികള്‍ ക്രെഡിറ്റ് ചെയ്തിരുന്നു. ഈ ഓഹരികളാണ് വില്പനക്ക് ലഭ്യമായത്. രാവിലെതന്നെ 1.90 കോടി ഓഹരികള്‍ വില്പനക്കുണ്ടായിരുന്നുവെങ്കിലും വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. 

Content Highlights: Jio Financial Services hits 5% lower circuit after listing