'ഓഹരി വിപണിയില്‍ നിക്ഷേപകരുടെ വളര്‍ച്ചയാണ് പ്രധാനം'

#കെ.എം ബൈജു
.
.

ഇന്ത്യന്‍ ഓഹരി ഇടപാടില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിവെച്ച ആശയമാണ് ഡിസ്‌കൗണ്ട് ബ്രോക്കിങ്. ബെംഗളുരു ആസ്ഥാനമായ സെറോധയാണ് ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. സെറോധക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയതാകട്ടെ കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥായിരുന്നു. സെറോധയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ കൈലാഷ് നാഥുമായുള്ള അഭിമുഖത്തില്‍ നിന്ന്:

എങ്ങനെയായിരുന്നു കമ്പ്യൂട്ടറുകളുടെയും ഓഹരി വിപണിയുടെയും ലോകത്തെത്തിയത്? 

സ്‌കൂള്‍ പഠന കാലത്തുതന്നെ ശാസ്ത്ര പ്രദര്‍ശനങ്ങളിലും ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സജീവമായി പങ്കെടുക്കുമായിരുന്നു. യാദൃച്ഛികമായാണ് കമ്പ്യൂട്ടര്‍ കോഡിങ്ങിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പതിമൂന്നാം വയസ്സില്‍ തുടങ്ങിയ കോഡെഴുത്ത് ഇന്നും തുടരുന്നു. സ്വതന്ത്രസോഫ്റ്റ് വെയര്‍ പ്രോജക്ടുകള്‍ക്ക് സമയം ലഭിക്കില്ലെന്ന കാരണത്താല്‍ പ്ലസ് ടു പഠനശേഷം എഞ്ചിനീയറിംഗിന് പോവേണ്ടന്ന് തീരുമാനിച്ചിരുന്നു. ആസമയത്ത് ബ്രിട്ടനിന്‍ ബി.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് കിട്ടി. ബിരുദ പഠനത്തിനുശേഷം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില് ഡോക്ടറേറ്റ് ചെയ്യാനും സ്‌കോളര്‍ഷിപ്പ് ലഭിച്ചു.
 
2011-ലാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. ഓളം ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയത് ഈ സമയത്തായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലായിരുന്നു താത്പര്യം. ജോലി സ്വീകരിച്ചാല്‍ ഇതിനൊന്നും സമയം ലഭിക്കില്ല. ജീവിക്കാനുള്ള വരുമാനം കോഡെഴുതി നേടാനായിരുന്നു തീരുമാനം. എന്നാല്‍ കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴാണ് വലിയൊരു പ്രതിസന്ധി നേരിട്ടത്. ഇവിടെ ഇന്റര്‍നെറ്റ് വേഗം തീരെകുറവായിരുന്നു. അങ്ങനെ വേഗമേറിയ ഇന്റര്‍നെറ്റിനായി ബന്ധുവിന്റെ ക്ഷണപ്രകാരം ബെംഗളുരുരിലേക്ക് പോയി. 

Content Highlights: Interview with Kailash Nath, technology officer of Zerodha

Continue reading