കടപ്പത്ര ആദായ വർധന: ഓഹരി വിപണിക്ക് തിരിച്ചടിയാകുമോ?

ഓഹരി വിപണി സങ്കീർണമായ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓഹരികളുടെ അമിതമായ വില നിലവാരവും (High Valuation), 2025-26 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന കോർപ്പറേറ്റ് വരുമാന വളർച്ചയിലെ കുറവും വിപണിയെ കടുത്ത സമ്മർദത്തിലാക്കുന്നു. നിർമ്മിത ബുദ്ധി (AI) പോലുള്ള നൂതന സാങ്കേതിക മേഖലകളിൽ നിന്നുള്ള വളർച്ചാ സാധ്യതകൾ പരിമിതമായിരിക്കുന്നത് വിദേശ നിക്ഷേപകരെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. എന്നാൽ ഈ ഘടകങ്ങൾക്കൊപ്പം തന്നെ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നതും വേണ്ടത്ര വിശകലനം ചെയ്യപ്പെടാത്തതുമായ ഒന്നാണ് ആഗോള ബോണ്ട് യീൽഡിലെ (Bond Yield) വർധന. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) ഇന്ത്യൻ ഓഹരികളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, ആഭ്യന്തര കടപ്പത്ര വിപണിയിലും അതീവ ജാഗ്രത പുലർത്തുന്നതാണ് കാണുന്നത്. ഈ പ്രവണത രൂപയുടെ മൂല്യത്തെയും ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയെയും എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താം.
രൂപയുടെ മൂല്യശോഷണം
Content Highlights: Impact of 2026 global bond yields on Indian market stability., Analysis of 12% rupee depreciation and its effect on foreign returns., Comparison of Japanese vs. Indian market capital flows., Key factors for investment recovery including Global Index inclusion and Fed policy.