ഐ.ടിയിൽ ആന്ത്രോപിക് ഭൂതം: തകർച്ച നേരിട്ട് ഓഹരികൾ, നിക്ഷേപകർക്ക് നഷ്ടം 5 ലക്ഷം കോടി

#Money Desk
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

എഐ പ്രതിസന്ധിയിൽ തകർന്ന് രാജ്യത്തെ ഐടി ഓഹരികൾ. പിന്നിട്ട എട്ട് ദിവസങ്ങൾക്കിടെ നിഫ്റ്റി ഐടി സൂചിക നേരിട്ടത് 19 ശതമാനത്തോളം ഇടിവ്. ഇതോടെ ഐടി ഓഹരികളുടെ വിപണി മൂല്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയോളം നഷ്ടമായി. ആന്ത്രോപിക് പുറത്തിറക്കിയ ക്ലോഡ് 4.6, കോവർക്ക് എന്നീ എഐ ഏജന്റുകളുടെ വരവ് ഐടിയിലെ പരമ്പരാഗത മാതൃകകളെ തകിടം മറിക്കുമെന്ന ആശങ്കയാണ് തകർച്ചക്ക് പിന്നിൽ.

ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കി ബില്ലിംഗ് നടത്തുന്ന രീതിയിൽ നിന്ന് പ്രവർത്തന ഫലം അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് ഐടി മേഖല മാറുകയാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇത് വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു മൂല്യനിർണയ പുനഃക്രമീകരണമായി വിദഗ്ധർ വിലയിരുത്തുന്നു.

പ്രധാന കാരണങ്ങൾ:

എഐ ഏജന്റുകളും 'സാസ്-പോക്കലിപ്‌സും' (SaaSpocalypse)

ആന്ത്രോപിക് അവതരിപ്പിച്ച അത്യാധുനിക എഐ മോഡലുകൾ സോഫ്റ്റ്വെയർ സേവന രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ലളിതമായ കോഡിംഗും ഡാറ്റ എൻട്രിയും ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ പരമ്പരാഗത സോഫ്റ്റ്വെയർ സേവന കമ്പനികൾക്ക് കനത്ത ഭീഷണിയാകുമെന്നുറപ്പായി. ഇതിനെയാണ് വിപണി 'SaaSpocalypse' എന്ന് വിശേഷിപ്പിക്കുന്നത്.

മത്സരം ഒഴിവാകുന്നു

ഐടി കമ്പനികൾക്ക് ഇതുവരെ ഉണ്ടായിരുന്ന സുരക്ഷിത ബിസിനസ് മേഖലകൾ എളുപ്പത്തിൽ എഐ ഉപയോഗിച്ച് മറികടക്കാമെന്ന സ്ഥിതി വന്നിരിക്കുന്നു. കമ്പനികളുടെ സേവനം തേടാതെതന്നെ എഐ ഉപയോഗിച്ച് എളുപ്പത്തിൽ കാര്യംനടത്താമെന്ന സാധ്യത ഐടി കമ്പനികളുടെ വളർച്ചയെ ബാധിക്കും.

വിലനിർണയ സമ്മർദം: സേവനങ്ങൾ എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നതോടെ കമ്പനികൾക്ക് അവരുടെ സേവനങ്ങൾക്ക് പഴയതുപോലെ തുക ഈടാക്കാൻ കഴിയില്ല. ഇത് ലാഭത്തെ ബാധിക്കും.

മൂല്യത്തിലെ അനിശ്ചിതത്വം: കമ്പനികളുടെ ഭാവി വളർച്ചാ സാധ്യതകൾ പ്രവചനാതീതമായതോടെ ഓഹരികളുടെ മൂല്യം നിശ്ചയിക്കാൻ നിക്ഷേപകർക്ക് സാധിക്കുന്നില്ല.

അതോടൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധികളും വിപണിയെ ബാധിച്ചു.

യുഎസ് തൊഴിൽ കണക്കുകൾ: അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്കിലുണ്ടായ നേരിയ ഇടിവ് വിപണിയെ ബാധിച്ചു. യുഎസ് ഫെഡ് നിരക്ക് ഉടനെ കുറയക്കില്ലെന്ന സൂചനയാണ് വിപണിക്ക് പ്രതികൂലമായത്.

ആഗോള നിക്ഷേപ താത്പര്യം: യുഎസ് ടെക് കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ ഇടിവ് ഇന്ത്യൻ വിപണിയിലേക്കും വ്യാപിച്ചു. അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾ ഐടിയിലെ ചെലവഴിക്കലുകളിൽ ജാഗ്രത പാലിക്കാൻ തുടങ്ങി.

ഓഹരികളിലെ തകർച്ച

ഓഹരി മൂല്യത്തിലെ ഇടിവ് 

നിലവിലെ അവസ്ഥ

ഇൻഫോസിസ് 

21%

കഴിഞ്ഞ എട്ട് ദിവസത്തെ ഏറ്റവും വലിയ ഇടിവ്.

ടിസിഎസ്

19%

വിപണി മൂല്യം 10 ലക്ഷം കോടിക്ക് താഴെയെത്തി. 2024 ഓഗസ്റ്റിലെ റെക്കോർഡ് ഉയരത്തിൽ നിന്ന് 44% താഴെ.

എച്ച്സിഎൽടെക്  

17%

വ്യാപാരത്തിനിടയിൽ 4-5% വരെ ഇടിവ് നേരിട്ടു.

വിപ്രോ

13%

ഐടി ഇൻഡക്സിനൊപ്പം താഴോട്ട് പോയി.

ടെക് മഹിന്ദ്ര

13%

വിപണിയിലെ അനിശ്ചിതത്വം ബാധിച്ചു.

Content Highlights: Indian IT stocks plummet as AI advancements by Anthropic spark fears of disruption. Nifty IT index drops 19% in 8 days, wiping out ₹10 lakh crore in market value. Explore the impact.