സില്‍വര്‍ലേയ്ക്ക് 4546 കോടി രൂപകൂടി നിക്ഷേപിക്കും: ജിയോയിലെ നിക്ഷേപം 92,202.15 കോടിയായി

ജിയോ പ്ലാറ്റ്‌ഫോംസില്‍ 4,546.8 കോടി രൂപകൂടി നികഷേപിക്കാന്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേയ്ക്ക് തീരുമാനിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ 13,640 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനിയിലെത്തിയത്.

അബുദാബിയിലെ മുബാദല ഇന്‍വെസ്റ്റുമെന്റ് കമ്പനി 9,093.6 കോടി നിക്ഷേപിച്ചതിനുപിന്നാലെയാണ് സില്‍വര്‍ ലേയ്ക്കിന്റെ രണ്ടാംഘട്ട നിക്ഷേപമെത്തുന്നത്. സില്‍വര്‍ ലേയ്ക്ക് നേരത്തെ 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇതോടെ ജിയോയിലെത്തുന്ന മൊത്തം വിദേശനിക്ഷേപം 92,202.15 കോടിയായി ഉയര്‍ന്നു. 

2021 മാര്‍ച്ചിനകം റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വന്‍വിജയമാകുകുയും ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്‌നോളജിസംരംഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇന്‍ഫോകോമിന് 38.8 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. 

Silver Lake invests another Rs 4546 crore in Jio Platforms

Content Highlights: