എം സി എക്‌സ് ബേസ്‌മെറ്റല്‍ ഇന്‍ഡെക്‌സില്‍ മികച്ച വില്‍പന

കൊച്ചി: മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം സി എക്‌സ്) അടിസ്ഥാന ലോഹങ്ങളായ അലൂമിനിയം, ചെമ്പ്, ഈയ്യം, നിക്കല്‍, സിങ്ക് എന്നിവയില്‍ ആരംഭിച്ച അവധി വ്യാപാരത്തിന് ആദ്യമാസം തന്നെ മികച്ച വില്‍പന.
'എം സി എക്‌സ് ഐകോംഡെക്‌സ് ബേസ് മെറ്റല്‍ ഇന്‍ഡെക്‌സ്' എന്ന പേരിലുള്ള അവധി വ്യാപാര കരാറിന്റെ ആദ്യമാസം പിന്നിടുമ്പോള്‍ മൊത്തം 1336 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. ഒക്‌ടോബര്‍ 19 നാണ് അടിസ്ഥാന ലോഹങ്ങളില്‍ അവധി വ്യാപാരത്തിന് എം സി എക്‌സ് തുടക്കം കുറിച്ചത്. ആരംഭ ദിനത്തിലാണ് പ്രതിദിന കണക്കു പ്രകാരം റിക്കാര്‍ഡ് വില്‍പന നടന്നത്. അന്ന് 102.36 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
അടിസ്ഥാന ലോഹങ്ങളുടെ അവധി വ്യാപാരത്തിലുള്ള മികച്ച വില്‍പന ഉത്പാദന മേഖലയില്‍ പുതിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എം സി എക്‌സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി.എസ് റെഡ്ഡി പറഞ്ഞു.
Content Highlights: