ജിയോ ഫിനാന്‍ഷ്യല്‍: അറ്റാദായം ആറ് ശതമാനം ഉയര്‍ന്ന് 311 കോടിയായി

Reliance Jio
Reliance Jio

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നാലാം പാദത്തില്‍ 311 കോടി രൂപ അറ്റാദായം നേടി. തുടര്‍ച്ചയായ പാദങ്ങളില്‍ ആറ് ശതമാനമാണ് വര്‍ധന. 

മുന്‍ പാദത്തില്‍ ഇത് 294 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ പാദത്തിലെ 414 കോടി രൂപയില്‍ നിന്ന് 418 കോടി രൂപയായി. മൂന്നാം പാദത്തിലെ 99 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ച് പാദത്തിലെ മൊത്തം ചെലവ് 103 കോടി രൂപയായി.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ അറ്റാദായം 31 കോടി രൂപയില്‍ നിന്ന് 1,604 കോടിയായി. 

Content Highlights: Jio Financial Q4 Results: Net profit rises 6% QoQ to Rs 311 crore