നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും

ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല. നികുതി വ്യവസ്ഥ ലളിതവും കാരക്ഷമമാക്കുന്നതിനുമാകും പ്രധാന്യം നൽകുക. കഴിഞ്ഞ ബജറ്റിൽ കാര്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാലാണ് ഇത്തവണ അതിനുള്ള സാധ്യത ഇല്ലാതായത്. സോത്രസിൽനിന്നുള്ള നികുതി(ടിഡിഎസ്)നിരക്ക് ഏകീകരിക്കൽ, ഗവേഷണ വികസന മേഖലയ്ക്ക് പ്രോത്സാഹനം നൽകൽ, നികുതി തർക്കങ്ങൾ വേഗം പരിഹരിക്കാനുള്ള സംവിധാനം നടപ്പാക്കൽ തുടങ്ങിയവയ്ക്കാകും ഊന്നൽ നൽകുക.
പഴയ നികുതി വ്യവസ്ഥ
പുതിയ നികുതി വ്യവസ്ഥയിലാണ് ഈയിടെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പഴയ വ്യവസ്ഥ ഉടനെ പിൻവലിക്കാൻ സാധ്യതയില്ല. 28 ശതമാനത്തോളം നികുതിദായകർ പഴയ വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ നൽകിയ 7.28 കോടി നികുതിദായകരിൽ 2.01 കോടി പേരും പഴയ വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്.
വീട്ടുവാടക ആനുകൂല്യം, ഭവന വായ്പയുടെ പലിശ, വകുപ്പ് 80സി, 80ഡി, 80ഇ, 80ദി എന്നിവ പ്രകാരമുള്ള കിഴിവുകൾ നേടാൻ പഴയ വ്യവസ്ഥ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും പഴയതിൽതന്നെ തുടരുന്നത്.
നികുതി സംവിധാനം മെച്ചപ്പെടുത്തുന്നതിനായി വിദഗ്ധർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ:
നിർദ്ദേശം | വിശദീകരണം | ലക്ഷ്യം |
|---|---|---|
ടി.ഡി.എസ് നിരക്കുകൾ ഏകീകരിക്കുക | സ്രോതസ്സിൽ നിന്ന് നികുതി പിടിക്കുന്ന (TDS) നിരക്കുകൾ രണ്ടോ മൂന്നോ വിഭാഗങ്ങളായി പരിമിതപ്പെടുത്തുക. | നടപടിക്രമങ്ങൾ ലളിതമാക്കുക, തർക്കങ്ങൾ കുറയ്ക്കുക, കാര്യക്ഷമത വർധിപ്പിക്കുക. |
ഗവേഷണ-വികസന (R&D) പ്രോത്സാഹനങ്ങൾ | നിലവിൽ ഇന്ത്യയിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് കാര്യമായ നികുതി പ്രോത്സാഹനങ്ങളില്ല. ദീർഘകാല മത്സരക്ഷമതയ്ക്ക് പുതിയ സാങ്കേതികവിദ്യാ മേഖലകൾക്ക് നികുതിയിളവുകൾ പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണം. | നൂതനാശയങ്ങളെയും ഉയർന്ന സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിക്കുക. |
തർക്ക പരിഹാര സംവിധാനം മെച്ചപ്പെടുത്തുക | തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സമഗ്രമായ ഒരു പുതിയ ചട്ടക്കൂട് ആവശ്യമാണ്. | അപ്പീൽ സംവിധാനത്തിലെ കേസുകളുടെ എണ്ണം കുറയ്ക്കുക, നികുതിദായകർക്ക് ഉറപ്പ് നൽകുക, സർക്കാരിന് പെട്ടെന്ന് വരുമാനം ഉറപ്പാക്കുക. |
Content Highlights: India`s 2026 budget unlikely to announce income tax cuts. Expect focus on simplifying tax rules, TDS unification, R&D boost, and faster dispute resolution.