ഓഹരി നിക്ഷേപം: ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കില്ലെന്ന് ധനമന്ത്രാലയം

#Money Desk
Image:Freepik
Image:Freepik

ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഈ ഇനത്തിലെ നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധന.

ആകെ നികുതി ശേഖരണം

(FY 2023-24 & FY 2024-25)

₹2.01

ലക്ഷം കോടി

വർധന

ഏകദേശം

79%

AY 2024-25 ലെ വരുമാനം

(FY 2023-24 ലെ വരുമാനത്തെ

അടിസ്ഥാനമാക്കി)

₹72,249

കോടി

AY 2025-26 ലെ വരുമാനം

(FY 2024-25 ലെ

വരുമാനത്തെ

അടിസ്ഥാനമാക്കി)

₹1.29 ലക്ഷം കോടി

ശ്രദ്ധിക്കുക: കണക്കുകൾ അസസ്‌മെന്റ് ഇയർ (AY) അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്. ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ് ഇക്കാര്യം പരിഗണിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓഹരിയിൽ മാറ്റമില്ലെങ്കിലും സർക്കാർ കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ ഭേദഗതികൾ കൊണ്ടുവന്നിരുന്നു. രാജ്യത്തെ നികുതി വ്യവസ്ഥ രാജ്യാന്തര തലത്തിൽ ഏകീകരിക്കുന്നതിനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് ഇളവ് അനുവദിച്ചത്.

ഓഹരിയിൽ നിക്ഷേപമുണ്ട്: നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ടോ?

Content Highlights: Finance Ministry confirms no proposal to abolish LTCG tax on stocks., LTCG tax revenue has increased by 79% over the last two fiscal years., Decisions on tax structure reforms are reserved for budget sessions., Government is focusing on incentivizing foreign investment in government bonds.