ജന്‍ധന്‍ അക്കൗണ്ടിലെത്തിയത് കോടികള്‍; മൊത്തംനിക്ഷേപം 1.28 ലക്ഷം കോടിയായി
ന്യൂഡല്‍ഹി: ഒരിടവേളയ്ക്കുശേഷംഏപ്രില്‍മാസത്തെ ആദ്യ ആഴ്ചയില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തി.
ഏപ്രില്‍ എട്ടിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം 1.28 ലക്ഷം കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം.
കൃത്യമായി പറഞ്ഞാല്‍ 38.12 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലായി 1,27,748.43 കോടിരൂപയുടെ നിക്ഷേപമാണ് ഏപ്രില്‍ എട്ടിലെ കണക്കുപ്രകാരം ഉണ്ടായിരുന്നത്. മാര്‍ച്ച് നാലിലെ കണക്കുപ്രകാരം 1.18 ലക്ഷം കോടി രൂപയായിരുന്ന ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന മൊത്തം തുക.
അടുത്തകാലത്തൊന്നും ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇത്രയും തുക എത്തിയിട്ടില്ലന്ന് ബാങ്കിങ് മേഖലിയില്‍നിന്നുള്ളവര്‍ പറയുന്നു. അടച്ചിടല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടിലേയ്ക്ക് പണം നല്‍കിയത്.
പ്രധാന്‍മനന്ത്രി ഗരീബ് കല്യാണ്‍ പാക്കേജുപ്രകാരം കഴിഞ്ഞമാസം 9,930 കോടി രൂപയാണ് വനിതകളുടെ 19.86 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത്.
ഈ പണംപിന്‍വലിക്കാന്‍ ജനങ്ങള്‍ വന്‍തോതിലാണ് ബാങ്കുകളുടെ ശാഖകളിലെത്തിയത്. പണമെടുത്തില്ലെങ്കില്‍ നിക്ഷേപിച്ചതുക സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് അഭ്യൂഹം പരന്നതായിരുന്നു കാരണം. മെയിലും ജൂണിലും 500 രൂപവീതം വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും.
Content Highlights: