കൊറോണ: ചൈനയിലൊഴികെ ലോകത്തൊട്ടാകെയുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചു
ചൈനയിലെ പ്രധാനനഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചു.
കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 27വരെ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചിടുന്നത്.
ആപ്പിളിന്റെ വെബ്സൈറ്റിലൂടെയാണ് സിഇഒആയ ടിം കുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ചൈനയ്ക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയില്‍ ഷോറൂമുകളുള്ളത്. യുഎസില്‍മാത്രം 270 എണ്ണമുണ്ട്.
ലോകാരോഗ്യ സംഘടന കൊറോണ മാഹാമാരിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഇറ്റലി, സ്പെയിന് എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ നേരത്തെതന്നെ അടച്ചിരുന്നു.
Content Highlights: