അജിയോ ഓൾസ്റ്റാർ വിൽപ്പന തുടങ്ങി

മുംബൈ: റിലയൻസ് ഗ്രൂപ്പിനുകീഴിലുള്ള ഓൺലൈൻ ഫാഷൻ ഷോപ്പായ അജിയോയുടെ ‘ഓൾ സ്റ്റാർ സെയിലി’ന് വെള്ളിയാഴ്ച തുടക്കമായി.. 5500-ലധികം ബ്രാൻഡുകളാണ് പ്രത്യേക വിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് 19,000 -ത്തോളം പിൻകോഡുകളിൽ ഓൺലൈനായി ഉത്പന്നങ്ങൾ വാങ്ങാൻ കഴിയും. മികച്ച ബ്രാൻഡുകളിൽ 50 മുതൽ 90 ശതമാനം വരെ കിഴിവും ആകർഷകമായ സമ്മാനങ്ങളും ഇതിന്റെഭാഗമായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഉത്പന്നങ്ങൾ വാങ്ങുന്ന മൂന്നുപേർക്ക് മൂന്നുലക്ഷം രൂപയുടെ സ്വർണമാണ് സമ്മാനം.
മുൻകൂർ പണംനൽകിയുള്ള ഇടപാടുകൾക്ക് പത്തുശതമാനം വരെ അധികകിഴിവു ലഭിക്കുമെന്നും കമ്പനി പറയുന്നു.
Content Highlights: AJIO announces ‘All Stars Sale’, to start on September 22