പുതിയ നിക്ഷേപ സാധ്യതകള്‍ തുറന്ന് 12 മ്യൂച്വല്‍ ഫണ്ടുകള്‍: വിശദമായി അറിയാം

വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമാണെങ്കിലും പുതിയ നിക്ഷേപ അവസരങ്ങളുമായി ന്യൂ ഫണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ച് മ്യൂച്വല്‍ ഫണ്ടുകള്‍. നിലവില്‍ 12 ഫണ്ടുകളുടെ എന്‍എഫ്ഒകളാണ് വിപണിയിലുള്ളത്. മൂന്ന് സ്‌പെഷലൈസ്ഡ് ഇന്‍വെസ്റ്റുമന്റ് ഫണ്ടു(എസ്‌ഐഎഫ്)കളുമുണ്ട്.
ഫ്‌ളക്‌സി ക്യാപ്, സെക്ടറല്‍, തീമാറ്റിക്, ഇന്‍ഡക്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ന്യൂ ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതോടൊപ്പം ഇടിഎഫുകളുമുണ്ട്. ഒക്ടോബര്‍ ആറ് മുതല്‍ 17 വരെയാണ് ഈ ഫണ്ടുകളുടെ സ്ബ്‌സ്‌ക്രിപ്ഷന്‍ കാലയളവ്.
ഫ്‌ളക്‌സി ക്യാപ്, സെക്ടറല്‍, തീമാറ്റിക് ഫണ്ടുകള്‍
വിവിധ നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടരുന്നവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍.
ജിയോബ്ലാക്ക്‌റോക്ക്, ദി വെല്‍ത്ത് കമ്പനി, മോത്തിലാല്‍ ഓസ്വാള്‍, ഇന്‍വെസ്‌കോ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നീ എഎംസികളാണ് എന്‍എഫ്ഒ പ്രഖ്യാപിച്ചിട്ടുള്ളത്. കണ്‍സംപ്ഷന്‍, എത്തിക്കല്‍, കോണ്‍ഗ്ലോമറേറ്റ് തുടങ്ങിയ പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്‌പെഷലൈസ്ഡ് ഇന്‍വെസ്റ്റുമന്റ് ഫണ്ടുകള്‍ (SIF)
- ക്യുസിഫ് ഹൈബ്രിഡ് ലോംഗ്-ഷോര്‍ട്ട് ഫണ്ട്
- അള്‍ട്ടിവ ഹൈബ്രിഡ് ലോംഗ്-ഷോര്‍ട്ട് ഫണ്ട്
- മാഗ്‌നം ഹൈബ്രിഡ് ലോംഗ്-ഷോര്‍ട്ട് ഫണ്ട്
എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ETF)
- കോട്ടക് നിഫ്റ്റി 200 മൊമന്റം 30 ഇടിഎഫ്
- ഡിഎസ്പി നിഫ്റ്റി500 ഫെള്ക്‌സികാപ്പ് ക്വാളിറ്റി 30 ഇടിഎഫ്
- സീറോദ നിഫ്റ്റി 50 ഇടിഎഫ്
ഫണ്ടിന്റെ പേര് | വിഭാഗം | സബ്സ്ക്രിപ്ഷൻ അവസാനിക്കുന്ന തീയതി |
കോട്ടക് നിഫ്റ്റി 200 മൊമന്റം 30 ഇടിഎഫ് | ഇടിഎഫ് (ETF) | ഒക്ടോബർ 6 |
ഡിഎസ്പി നിഫ്റ്റി500 ഫ്ലെക്സികാപ്പ് ക്വാളിറ്റി 30 ഇടിഎഫ് | ഇടിഎഫ് (ETF) | ഒക്ടോബർ 6 |
ജിയോബ്ലാക്ക്റോക്ക് ഫ്ലെക്സി ക്യാപ് | ഫ്ലെക്സി ക്യാപ് ഫണ്ട് | ഒക്ടോബർ 7 |
ദി വെൽത്ത് കമ്പനി ഫ്ലെക്സി ക്യാപ് | ഫ്ലെക്സി ക്യാപ് ഫണ്ട് | ഒക്ടോബർ 8 |
ദി വെൽത്ത് കമ്പനി എത്തിക്കൽ | തീമാറ്റിക് ഫണ്ട് | ഒക്ടോബർ 8 |
ദി വെൽത്ത് കമ്പനി ആർബിട്രേജ് | ആർബിട്രേജ് ഫണ്ട് | ഒക്ടോബർ 8 |
ദി വെൽത്ത് കമ്പനി ലിക്വിഡ് ഫണ്ട് | ലിക്വിഡ് ഫണ്ട് | ഒക്ടോബർ 8 |
ക്യുസിഫ് ഹൈബ്രിഡ് ലോംഗ്-ഷോർട്ട് ഫണ്ട് | എസ്ഐഎഫ് (SIF) | ഒക്ടോബർ 9 |
സീറോദ നിഫ്റ്റി 50 ഇടിഎഫ് | ഇടിഎഫ് (ETF) | ഒക്ടോബർ 10 |
സീറോദ നിഫ്റ്റി 50 ഇൻഡെക്സ് ഫണ്ട്* | ഇൻഡെക്സ് ഫണ്ട് | ഒക്ടോബർ 10 |
അൾട്ടിവ ഹൈബ്രിഡ് ലോംഗ്-ഷോർട്ട് ഫണ്ട് | എസ്ഐഎഫ് (SIF) | ഒക്ടോബർ 15 |
മാഗ്നം ഹൈബ്രിഡ് ലോംഗ്-ഷോർട്ട് ഫണ്ട് | എസ്ഐഎഫ് (SIF) | ഒക്ടോബർ 15 |
മോത്തിലാൽ ഓസ്വാൾ കൺസംപ്ഷൻ ഫണ്ട് | സെക്ടറൽ ഫണ്ട് | ഒക്ടോബർ 15 |
ഇൻവെസ്കോ ഇന്ത്യ കൺസംപ്ഷൻ ഫണ്ട് | സെക്ടറൽ ഫണ്ട് | ഒക്ടോബർ 17 |
ഐസിഐസിഐ പ്രു കോൺഗ്ലോമറേറ്റ് ഫണ്ട് | തീമാറ്റിക് ഫണ്ട് | ഒക്ടോബർ 17 |
Content Highlights: Discover 12 new mutual fund NFOs launching soon! Explore Flexi-cap, Sectoral, Thematic, and ETF options. Learn about investment strategies and subscription dates.