എല്‍ഐസി കണ്‍സംപ്ഷന്‍ ഫണ്ട് എന്‍എഫ്ഒ

കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഉപഭോഗം ലക്ഷ്യമാക്കിയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്ന കണ്‍സംപ്ഷന്‍ ഫണ്ട് പുറത്തിറക്കുന്നു. പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 31 നു തുടങ്ങി നവംബര്‍ 14ന് അവസാനിക്കുകയും തുടര്‍ച്ചയായ വില്‍പനയ്ക്കും വാങ്ങലിനുമായി നവംബര്‍ 25 മുതല്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും.
നിഫ്റ്റി ഇന്ത്യയുടെ കണ്‍സംപ്ഷന്‍ ടോട്ടല്‍ റിട്ടേണ്‍ സൂചിക ആധാരമാക്കിയുള്ള ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് സുമിത് ഭട്നഗര്‍, കരണ്‍ ദോഷി എന്നിവര്‍ ചേര്‍ന്നാണ്.
എഫ്എംസിജി, അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ സജീവമായ ഓഹരികളുടേയും കടപ്പത്രങ്ങളുടേയും പോര്‍്ടഫോളിയോ ആണ് ഫണ്ട് ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉപഭോഗ രംഗത്തെ ഡിമാന്‍ഡിന്റെ ഗുണഭോക്താക്കളായ കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലുമായിരിക്കും ഫണ്ടിന്റെ 80 മുതല്‍ 100 ശതമാനം വരെ നിക്ഷേപിക്കുക.
പുതിയ ഫണ്ട് ഓഫറിന് അപേക്ഷിക്കാനുള്ള കുറഞ്ഞ തുക 5000 രൂപയും ഒരു രൂപ ചേര്‍ത്തുള്ള അതിന്റെ ഗുണിതങ്ങളുമായിരിക്കും. പ്രതിദിന എസ്ഐപിയുടെ കുറഞ്ഞ വിഹിതം 100 രൂപയും പ്രതിമാസ എസ്ഐപി 200 രൂപയും കുറഞ്ഞ പാദവാര്‍ഷിക എസ്ഐപി 1000 രൂപയുമാണ്.
Content Highlights: LIC Mutual Fund launches Consumption Fund NFO focused on consumer stocks & debt. Invest in FMCG & allied sectors. Min. investment ₹5000. Opens Oct 31.