കൊട്ടക് ഗോൾഡ് ഫണ്ട് നൽകിയത് 16.43 % ആദായം: എസ്ഐപി നിക്ഷേപം 70 ലക്ഷമായി

നിക്ഷേപകർക്ക് 16 ശതമാനത്തിലധികം നേട്ടം നൽകി കൊട്ടക് ഗോൾഡ് ഫണ്ട് 15 വർഷം പൂർത്തിയാക്കി. പദ്ധതിയുടെ തുടക്കം മുതൽ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയവർക്ക് ലഭിച്ചതാകട്ടെ 69.76 ലക്ഷം രൂപ. 2026 ഫെബ്രുവരിയിലെ കണക്ക് പ്രകാരമാണിത്.
വിവിധ കാലയളവുകളിലെ പ്രകടനം
കാലയളവ് | ഫണ്ട് റിട്ടേൺ (%) | സ്വർണ്ണ വില (%) | CRISIL 10 Year Gilt (%) | |
|---|---|---|---|---|
1 വർഷം | 101.71 | 104.26 | 3.07 | |
3 വർഷം | 53.12 | 55.44 | 6.80 | |
5 വർഷം | 36.68 | 38.60 | 6.50 | |
10 വർഷം | 23.01 | 24.34 | 6.09 | |
ആരംഭം മുതൽ (15 വർഷം) | 16.43 | 17.75 | 6.49 |
ഫണ്ട് മാനേജ്മെന്റിലെ സ്ഥിരതയും വ്യക്തമായ നിക്ഷേപ ലക്ഷ്യങ്ങളുമാണ് കൊട്ടക് ഗോൾഡ് ഫണ്ടിന്റെ വിജയത്തിന്റെ അടിസ്ഥാനം. പ്രധാനമായും 'കൊട്ടക് ഗോൾഡ് ഇടിഎഫിന്റെ' യൂണിറ്റുകളിലാണ് നിക്ഷേപം നടത്തുന്നത്. പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ചെറിയ ശതമാനം തുക ഡെറ്റ്, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും നിക്ഷേപിക്കുന്നു.
ഫണ്ടിന്റെ നിക്ഷേപ രീതി പൂർണമായും 'പാസീവ്' സ്വഭാവമുള്ളതാണ്. അതായത്, മാനേജറുടെ തീരുമാനങ്ങളേക്കാൾ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കാനാണ് ഫണ്ട് ശ്രദ്ധിക്കുന്നത്.
Content Highlights: Kotak Gold Fund achieved 16.43% annualized returns over 15 years., A monthly SIP of 10,000 grew to 69.76 lakhs by February 2026., The fund utilizes a passive investment strategy tracking gold price movements., Portfolio includes Kotak Gold ETF units with a minor allocation in debt instruments for liquidity.