ഫണ്ടിലേയ്ക്ക് നിക്ഷേപമായത്തെത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയതുക: 11,485 കോടി

ഓഹരി അധിഷ്ഠിത ഫണ്ടിലേയ്ക്ക് മാര്‍ച്ച് മാസത്തിലെത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയ തുക. അതേസമയം, വിപണിയുടെ ചാഞ്ചാട്ടത്തനിടയില്‍ റെക്കോഡ് തുക പിന്‍വലിക്കുകയും ചെയ്തു. 

ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാര്‍ച്ചില്‍ എത്തിയത് 11,485 കോടി രൂപയാണ്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളില്‍നിന്നായി 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. 

ലിക്വിഡ്, മണിമാര്‍ക്കറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ പണം പുറത്തേയ്‌ക്കൊഴുകിയത്. ഫെബ്രുവരിയില്‍ 1,985 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. 

വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തംതുക 22.26 ലക്ഷം കോടിയായി കുറഞ്ഞു. ഫെബ്രുവരി അവസാനം ഇത് 27.23 ലക്ഷം കോടി രൂപയായിരുന്നു.

Content Highlights: