ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ 46ശതമാനം വര്‍ധന: മെയിലെത്തിയത് 63,655 കോടി
ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പരത്തിയഭീതി ഡെറ്റ് നിക്ഷേപകരില്‍നിന്നന്ന് അകന്നുതുടങ്ങിയെന്ന് മെയ്മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍മാസത്തെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളില്‍ 46ശതമാനം നിക്ഷേപമാണ് അധികമായെത്തിയത്. 63,655 കോടി രൂപയാണ് മെയില്‍ ഡെറ്റ് ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം. ഏപ്രിലില്‍ 43,431 കോടിയായിരുന്നു.
മാര്‍ച്ചില്‍ വന്‍തോതിലാണ് ഡെറ്റ് ഫണ്ടുകളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കപ്പെട്ടത്. 1.95 ലക്ഷംകോടി രൂപ നിക്ഷേപകര്‍ പിന്‍വലിച്ചപ്പോള്‍ നിക്ഷേപമായെത്തിയത് 28,000 കോടി രൂപമാത്രമായിരുന്നു. ജനുവരിയില്‍ 1.09 ലക്ഷംകോടി രൂപയും നിക്ഷേപമായെത്തി.
താരതമ്യേന നഷ്ടസാധ്യത തീരെകുറഞ്ഞ ലിക്വിഡ് ഫണ്ടുകളിലാണ് നിക്ഷേപം അധികമായെത്തിയത്. മീഡിയം ഡ്യൂറേഷന്‍, ഓവര്‍നൈറ്റ്, ക്രഡിറ്റ് റിസ്‌ക്, ഡൈനാമിക് ബോണ്ട് തുടങ്ങിയ വിഭാഗം ഫണ്ടുകളിലും കാര്യമായി നിക്ഷേപമെത്തി.
ആര്‍ബിഐയുടെ യഥാസമയമുള്ള ഇടപെടലാണ് നിക്ഷേപത്തില്‍വര്‍ധനയുണ്ടാക്കിയത്.
Content Highlights: