വ്യാവസായിക ഉത്പാദനത്തിൽ വളർച്ച

ന്യൂഡൽഹി: കോവിഡ് അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാവസായികമേഖല പതുക്കെ ഉണരുന്നു. ആറുമാസം പിറകോട്ടായിരുന്ന വ്യാവസായികോത്പാദനം ഒക്ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി.

സെപ്‌റ്റംബറിൽ 0.5 ശതമാനമായിരുന്നു വളർച്ച. ഏപ്രിലിലാണ് വ്യാവസായികോത്പാദനം ഏറ്റവും താഴേക്കുപോയത്.

ഓട്ടോമൊബൈൽ, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക് സാമഗ്രികൾ തുടങ്ങി കുറച്ചുകാലം നിൽക്കുന്ന ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനം 17.6 ശതമാനവും ഭക്ഷ്യവസ്തുക്കൾപോലെ പെട്ടെന്ന് ഉപയോഗിച്ചുതീരുന്ന ഉപഭോക്തൃ സാമഗ്രികളുടേത് 7.5 ശതമാനവും കൂടി.

ഒക്ടോബറിൽ ഇവയുടെ വളർച്ച യഥാക്രമം 3.4 ശതമാനവും 2.4 ശതമാനവും ആയിരുന്നു. വൈദ്യുതി ഉത്പാദനം സെപ്‌റ്റംബറിൽ 4.8 ശതമാനമായിരുന്നത് ഒക്ടോബറിൽ 11.2 ആയി.

മൂലധനസാമഗ്രികളുടെ ഉത്പാദനവും ഒക്ടോബറിൽ 3.3 ശതമാനം കൂടി.

Content Highlights: