തിരിച്ചടി നേരിട്ട് രൂപ: ഡോളർ നിക്ഷേപത്തിലൂടെ ലഭിച്ച നേട്ടം ക്രൂഡ് വിലവർധനയിൽ നഷ്ടമായി

ഡോളർ നിക്ഷേപത്തിലൂടെ രൂപ കൂടുതൽ നേട്ടമുണ്ടാക്കിയെങ്കിലും ക്രൂഡ് ഓയിൽ വിലവർധനയിലൂടെ അതിന്റെ ഗുണം ലഭിച്ചില്ലെന്ന് റിസർവ് ബാങ്ക്. വിദേശനാണ്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആർ.ബി.ഐ. കൊണ്ടുവന്ന നിക്ഷേപ ആനുകൂല്യം രൂപയ്ക്ക് കരുത്തായി. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതും അസംസ്കൃത എണ്ണവിലയിലെ വർധനവും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായതായി ആർ.ബി.ഐ.യുടെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു.
എഫ്.സി.എൻ.ആർ.(ബി) നിക്ഷേപ സമാഹരണം:
ആർ.ബി.ഐ.യുടെ പ്രത്യേക ആനുകൂല്യത്തോടെ ബാങ്കുകൾ ജൂൺ മുതൽ 13,300 കോടി ഡോളറാണ് സമാഹരിച്ചത്. വൻതോതിൽ നിക്ഷേപമെത്തിയതിനാൽ സെപ്റ്റംബർ 30 വരെ നിശ്ചയിച്ചിരുന്ന പദ്ധതി ഒരു മാസം മുമ്പ് തന്നെ അവസാനിപ്പിച്ചു.
രൂപയുടെ മൂല്യത്തകർച്ച:
സെപ്റ്റംബറിൽ രൂപയുടെ മൂല്യം 0.7 ശതമാനം കുറഞ്ഞു. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ രൂപയ്ക്ക് അഞ്ചു ശതമാനം മൂല്യത്തകർച്ച സംഭവിച്ചിട്ടുണ്ട്.
എണ്ണവിലയുടെ സ്വാധീനം:
ഓഗസ്റ്റിൽ രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവാണ്. സെപ്റ്റംബർ ആദ്യവാരത്തിൽ എഫ്.സി.എൻ.ആർ. നിക്ഷേപവരവ് മൂലം രൂപ തിരിച്ചു വന്നെങ്കിലും എണ്ണവില വീണ്ടും ഉയർന്നതോടെ ഈ നേട്ടം ഇല്ലാതായി.
സാമ്പത്തിക വളർച്ചയും വിദേശ നിക്ഷേപവും
ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു:
ജി.ഡി.പി. വളർച്ച: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മികച്ച ജി.ഡി.പി. വളർച്ച രേഖപ്പെടുത്തി. വ്യവസായ, സേവന മേഖലകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.
വിദേശ നിക്ഷേപ റെക്കോഡ്: ജൂലൈയിൽ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ.) 7.4 ബില്യൺ ഡോളറിലെത്തി. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് (മേയ്: 79 ദശലക്ഷം ഡോളർ, ജൂൺ: 2.07 ബില്യൺ ഡോളർ) വൻ വർധനവാണിത്.
പ്രധാന മേഖലകളും രാജ്യങ്ങളും: ജൂലൈയിലെ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 80 ശതമാനവും കമ്മ്യൂണിക്കേഷൻ, ഫിനാഷ്യൽ, കമ്പ്യൂട്ടർ സർവീസസ് എന്നീ മേഖലകളിലേക്കാണ് എത്തിയത്. മൗറീഷ്യസ്, യു.എ.ഇ., യു.എസ്. എന്നീ രാജ്യങ്ങളിൽ നിന്നാണ് 70 ശതമാനം നിക്ഷേപവും വന്നത്.
Content Highlights: FCNR(B) deposit schemes helped banks mobilize $13.3 billion since June under RBI benefits., Rupee depreciated by 0.7 percent in September and 5 percent since the Middle East conflict began in February., Crude oil price hikes neutralized the gains made by dollar inflows., FDI inflows reached a 5-year high of $7.4 billion in July, driven by communication, financial, and computer services.