തീരുവ കുറച്ചു: ഭക്ഷ്യ എണ്ണ വില കുറയും, നേട്ടമാക്കാന്‍ എഫ്എംസിജി കമ്പനികള്‍

Image: Freepik
Image: Freepik

വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറച്ച് സര്‍ക്കാര്‍. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ ഭക്ഷ്യ എണ്ണയുടെ 20 ശതമാനം തീരുവ 10 ശതമാനമായാണ് കുറച്ചത്. സോയാബീന്‍, പാം, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ ഇതോടെ കുറവുണ്ടാകും. 

എന്തുകൊണ്ട് തീരുവ?
രാജ്യത്തെ ഉത്പാദകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ സെപ്റ്റംബറില്‍ ഉയര്‍ത്തിയത്. അതുവരെയില്ലാതിരുന്ന അടിസ്ഥാന തീരുവയാണ് 20 ശതമാനമാക്കിയത്. ഇതോടെ അസംസ്‌കൃത എണ്ണകളുടെ യഥാര്‍ഥ തീരുവ(മറ്റ് ഫീസുകള്‍ ഉള്‍പ്പടെ) 27.5 ശതമാനം വരെയായി. ശുദ്ധീകരിച്ച പാം, സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ അടിസ്ഥാന തീരുവയാകട്ടെ 12.5 ശതമാനത്തില്‍നിന്ന് 32.5 ശതമാനവുമായി. ഇതോടെ വിപണിയില്‍ എണ്ണവില കുതിക്കുകയും ചെയ്തു. 

Content Highlights: Lower Import duty on Edible Oils: Relief for Consumers and Boost for FMCG Sector in India

Continue reading