പൊതുമേഖല ബാങ്കുകളില്നിന്ന് കേന്ദ്രം പ്രതീക്ഷിക്കുന്ന ലാഭവീതം 20,000 കോടി

പൊതുമേഖല ബാങ്കുകളില്നിന്ന് മുന്വര്ഷത്തേക്കാള് ഉയര്ന്ന ലാഭവീതം പ്രതീക്ഷിച്ച് കേന്ദ്ര സര്ക്കാര്. മികച്ച ആദായം, വായ്പാ വിതരണത്തിലെ വളര്ച്ച, ഉയര്ന്ന മാര്ജിന് എന്നിവയിലൂടെ ബാങ്കുകള്ക്ക് നേട്ടമുണ്ടാക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് സര്ക്കാര്.
താരതമ്യേന മന്ദഗതിയിലുള്ള വളര്ച്ച, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവകൂടി കണക്കിലെടുത്താണ് ലാഭവീത ലക്ഷ്യം 20,000 രൂപയായി നിശ്ചയിച്ചതെന്നാണ് സൂചന. അതേസമയം, നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ രണ്ട് പാദങ്ങളില് ഗ്രാമീണ ഡിമാന്ഡിലുണ്ടായ വര്ധന പൊതുമേഖല ബാങ്കുകളുടെ പ്രവര്ത്തന ലാഭത്തില് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്ഷത്തെ രണ്ടാം പാദത്തില് നിക്ഷേപ വരവില് വര്ധനവുണ്ടായതും ഗ്രാമീണ ഡിമാന്റിന്റെ ഭാഗമായാണ്. അതുവഴി കുറഞ്ഞ ചെലവില് പണം സമാഹരിക്കാന് ബാങ്കുകള്ക്ക് കഴിഞ്ഞതിനാല് മാര്ജിന് കൂടുമെന്നാണ് കണക്കാക്കുന്നത്.
വായ്പാ വളര്ച്ചയിലെ സ്ഥിരത, മണ്സുണ് ലഭ്യതയിലെ വര്ധന എന്നിവയോടൊപ്പം ഭാവിയിലെ നിരക്ക് കുറയ്ക്കല് കൂടിയാകുമ്പോള് സമ്പദ്വ്യവസ്ഥക്ക് നേട്ടമാകുമെന്നും വിലയിരുത്തലുണ്ട്. മുന്വര്ഷത്തെ അപേക്ഷിച്ച് സ്വകാര്യമേഖയില് കൂടുതല് നിക്ഷേപമെത്തുന്നതും ബങ്കുകളുടെ ലാഭത്തില് വര്ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
മുന് സാമ്പത്തിക വര്ഷം പൊതുമേഖല ബാങ്കുകളില് നിന്ന് 18,000 കോടി രൂപയാണ് ലാഭവീതമായി ലഭിച്ചത്. അതിന് മുമ്പത്തെ വര്ഷമാകട്ടെ 13,800 കോടിയുമായിരുന്നു ലാഭവീതം. 30 ശതമാനമാണ് വര്ധനവുണ്ടായത്. സാമ്പത്തിക മുന്നേറ്റം പൊതുമേഖല ബാങ്കുകളുടെ ലാഭവീത അനുപാതം നടപ്പ് വര്ഷവും 10-11 ശതമാനത്തില് നിലനിര്ത്താന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Govt expects even higher dividend of ₹20,000 cr from PSBs in FY25