ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്പന്ന നിര്‍മാണമേഖലയ്ക്ക് ഉണര്‍വേകാന്‍ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഉത്പന്ന നിര്‍മാണവുമായി ബന്ധിപ്പിച്ച(പിഎല്‍ഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്‌സ് മാനുഫാക്ചറിങ്, ഫാര്‍മ, സ്റ്റീല്‍, ടെലികോം, ടെക്‌സറ്റൈല്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണം, സൗരോര്‍ജം, സെല്‍ ബാറ്ററി തുടങ്ങി 10 മേഖലകള്‍ക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികള്‍ക്ക് ഇത്രയും തുകയുടെ ആനുകൂല്യം നല്‍കുക. വാഹന ഘടകഭാഗം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.
ഇലക്ട്രോണക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് പിഎല്‍ഐ സ്‌കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിള്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ വിദേശകമ്പനികള്‍ക്ക് രാജ്യത്ത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിപ്രകാരം ആനുകൂല്യം നല്‍കിയിരുന്നു. മൈക്രോമാക്‌സ് പോലുള്ള ഇന്ത്യന്‍ കമ്പനികളെയും പദ്ധതിയില്‍ പങ്കാളികളായി.
Cabinet approves production-linked incentives worth Rs 2 trn for 10 sectors
Content Highlights: