കുതിച്ച് ജീരകവും മുളകും: സുഗന്ധ വ്യഞ്ജനങ്ങളുടെ വില ഇനിയും കൂടുമോ?

അടുക്കളയിലെ അവിഭാജ്യഘടകമാണ് സുഗന്ധ വ്യഞ്ജനങ്ങള്‍. മറ്റു ഭക്ഷ്യ വസ്തുക്കളോടൊപ്പം കുതിച്ചുയരുന്ന ഇവയുടെ വില കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023ല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.9 ശതമാനമാണ് ഉയര്‍ന്നത്.
ജീരകമാണ് കുതിപ്പില്‍ മുന്നില്‍. 2021 പകുതിയോടെ ആരംഭിച്ച ജീരക വില വര്‍ധന ഉത്പാദന കുറവും കനത്ത ഡിമാന്റും കാരണം തുടരുകയാണ്. മോശം കാലാവസ്ഥയും കൊയ്ത്തു കാലത്ത് നേരംതെറ്റിയെത്തിയ മഴയും കഴിഞ്ഞ റാബി സീസണില്‍ ജീരക വിളവെടുപ്പിനെ ബാധിച്ചിരുന്നു. ഈ വര്‍ഷം ജീരക ഉല്‍പാദനം 9.3 ശതമാനം ഇടിഞ്ഞ് 2,00,780 ടണ്‍ ആകുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Spice prices are rise further?