സ്വര്‍ണം കുതിച്ചു; മറ്റ് ലോഹങ്ങളുടെ വില ഉയര്‍ന്നില്ല| Commodity analysis

ഉത്പന്ന വിലയില്‍ സമ്മിശ്ര ചലനങ്ങള്‍ക്കാണ് പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. സ്വര്‍ണ വില റെക്കോഡുയരത്തിലേക്കു കുതിച്ചെങ്കിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വേഗക്കുറവ് കാരണം ഡിമാന്റിലുണ്ടായ കുറവ് ഊര്‍ജവിലയേയും അടിസ്ഥാന ലോഹങ്ങളുടെ വിലയേയും ബാധിച്ചു.
15 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ സ്വര്‍ണ്ണമാണ് 2023ല്‍ മികച്ച പ്രകടനം നടത്തിയ ആസ്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന സൂചനയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2135 ഡോളറിലെത്തിച്ചു. എന്നാല്‍ വെള്ളിയുടെ വിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഔണ്‍സിന് 24.10 ഡോളറിനടുത്തായി ക്ലോസ് ചെയ്യുമെന്നുറപ്പായി.
Content Highlights: Gold Prices Soar, While Other Metals Show Limited Movement