സ്വർണവില ഒരു ലക്ഷത്തിൽ എത്തുമോ? സുരക്ഷിതത്വം തേടി നിക്ഷേപകർ

ചെറിയ തുകകള്‍ കൂട്ടിവെച്ച് അര പവനോ ഒരു പവനോ വാങ്ങാനുള്ള പണമാകുമ്പോള്‍ ജുവല്ലറികളിലേയ്ക്ക് ഓടിയിരുന്ന അമ്മമാരാണ് ഇപ്പോള്‍ താരങ്ങള്‍. കൂടുതല്‍ സമ്പാദ്യം സ്വര്‍ണത്തില്‍ സൂക്ഷിച്ചിരുന്ന വലിയൊരു സമൂഹത്തെ ഒന്നോ രണ്ടോ തലമുറകള്‍ പിന്നിലേയ്ക്ക് പോയാല്‍ കാണാം. മക്കളുടെ ഭാവിയാണ് ഈ നിക്ഷേപ പ്രേരണയ്ക്ക് പിന്നില്‍. അന്നത്തെയും ഇന്നത്തെയും സ്വര്‍ണ വില കണക്കൂകൂട്ടി അതിശയപ്പെടാത്തവര്‍ അവരില്‍ അപൂര്‍വമാണ്.
സുരക്ഷിത ആസ്തിയായാണ് എക്കാലത്തും ലോകം സ്വര്‍ണത്തെ കണ്ടിരുന്നത്. മഹാമാരിയില്‍ സമ്പദ്ഘടനകള്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന്റെ കരുത്തറഞ്ഞത്. ചെറിയ സമയംകൊണ്ട് പവന്റെ വിലയില്‍ 10,000 രൂപയിലേറെ വര്‍ധനവുണ്ടായി. പവന്റെ വില 42,000 പിന്നിട്ടപ്പോള്‍ സമ്പാദ്യ ചര്‍ച്ചകളില്‍ സ്വര്‍ണം അവിഭാജ്യ ഘടകമായി.
Content Highlights: Gold prices are surging amid global uncertainty. Is this the start of a new bull run?