പണപ്പെരുപ്പഭീഷണി: യു.എസ്സിൽ വീണ്ടും നിരക്ക് കൂട്ടിയേക്കും; ആഗോള വിപണിയിൽ സ്വർണവില താഴേക്ക്

#Money Desk
പ്രതീകാത്മകചിത്രം, മെറ്റ എഐയുടെ  സഹായത്താൽ നിർമിച്ചത്
പ്രതീകാത്മകചിത്രം, മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്

പശ്ചിമേഷ്യയിലെ സംഘർഷംമൂലം എണ്ണവില കൂടുന്നത് സ്വർണത്തിന് തിരിച്ചടിയായി. ആഗോളവിപണിയിൽ സ്വർണവില രണ്ടു മാസത്തിനിടയിലെ താഴ്ന്ന നിലവാരമായ 4,025 ഡോളറിലെത്തി. ഇന്ധനവില കൂടുന്നത് പണപ്പെരുപ്പഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ യു.എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്കയാണ് സ്വർണത്തെ ബാധിച്ചത്.

ഒക്ടോബറിലെ യോഗത്തിൽ നിരക്ക് അതേപടി നിലനിർത്തിയാലും ഡിസംബറിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും സ്വർണവിലയിൽ സമ്മർദം തുടർന്നേക്കാം. പശ്ചിമേഷ്യയിൽ ശക്തമാകുന്ന യുദ്ധാന്തരീക്ഷവും സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളുമാണ് നിലവിലെ പ്രതിസന്ധി.

പണപ്പെരുപ്പഭീഷണി

ഹൂതി വിമതർ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലുള്ള വിമാനത്താവളത്തിനുനേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. സൗദി ആരാംകോയുടെ ഷെയ്ബ എണ്ണപ്പാടത്തെ പ്രൊസസിങ് കേന്ദ്രത്തിനുനേരെയുണ്ടായ ഡ്രോൺ ആക്രമണം തടയാനായി. അതിനിടെ സമീപത്തുണ്ടായിരുന്ന വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം എണ്ണവിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്കമൂലം ക്രൂഡ് വില കുതിച്ചുയർന്നു. അതിനെത്തുടർന്ന് പണപ്പെരുപ്പവർധനയ്ക്കുള്ള സാധ്യതയുമേറി. ഇത് തടയാൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് കൂട്ടേണ്ടിവരുമെന്ന് നിക്ഷേപകർ കരുതുന്നു.

ഫെഡിന്റെ നീക്കം

2023-നുശേഷം ആദ്യമായി കഴിഞ്ഞമാസം ഫെഡ് നിരക്ക് കൂട്ടിയിരുന്നു. അതേസമയം, ഈ മാസത്തെ നയരൂപീകരണയോഗത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഫെഡ് ചെയർമാൻ തയ്യാറായില്ല. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പം യു.എസ്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വർണവില ഇനിയും കുറയുമോ?

ഈ മാസത്തിന്റെ തുടക്കത്തിൽ ട്രോയ് ഔൺസിന് താഴ്ന്ന നിലവാരത്തിലെത്തിയശേഷം നിലവിൽ നിശ്ചിത പരിധിക്കുള്ളിൽ വ്യാപാരം തുടരുകയാണ്.

പ്രതിരോധവും പിന്തുണയും: സ്വർണത്തിന്റെ ഉടനടിയുള്ള പ്രതിരോധമേഖല 4,200 - 4,225 ഡോളറാണ്. ഈ കടമ്പ കടക്കാൻ സാധിച്ചില്ലെങ്കിൽ വില കൂടുതൽ താഴേക്ക് പോകാം. പ്രധാന സപ്പോർട്ട് നിലവാരം 4,065 ഡോളറാണ്. 4,065 എന്ന നിലവാരം തകർന്നാൽ വില ജൂണിലെ താഴ്ന്ന നിലവാരമായ 3,960 - 3,940-ലേക്കും, തുടർന്ന് 3,830 ഡോളറിലേക്കും താഴാൻ സാധ്യതയുണ്ട്.

വില വിസ്താരം

(Price Range

in USD)

പ്രസക്തി

പ്രാഥമിക

പ്രതിരോധം

$4,055

ലോവർ ബോളിങർ 

ബാൻഡ്*

രണ്ടാം

പ്രതിരോധം 

$4,150

20-ദിവസ ബോളിങർ 

മിഡിൽ ബാൻഡ്

പ്രധാന പ്രതിരോധ

മേഖല

$4,230 - $4,245

100-ദിവസ SMA,

അപ്പർ ബോളിങർ

ബാൻഡ്

തൽക്ഷണ

സപ്പോർട്ട്

$4,065

കൺസോളിഡേഷൻ

നിശ്ചിത അതിര്

അടുത്ത പ്രധാന

സപ്പോർട്ടുകൾ

$3,960 / $3,940

ജൂണിലെ താഴ്ന്ന

നിലവാരം

*വിപണിയിലെ ചാഞ്ചാട്ടവും ആപേക്ഷിക വില നിലവാരങ്ങളും അളക്കുന്നതിനായി, 1980-കളിൽ ജോൺ ബോളിങർ വികസിപ്പിച്ചെടുത്ത സാങ്കേതിക വിശകലന സൂചകമാണ് (technical analysis indicator) ബോളിങർ ബാൻഡ്. 

Content Highlights: Gold prices hit a 2-month low of $4,025 globally due to rising oil prices., Middle East conflict and attacks on Saudi oil facilities fuel inflation concerns., Expectations grow that the US Federal Reserve may hike interest rates to combat inflation., Immediate resistance for gold is at $4,200-$4,225, with support at $4,065.