സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി

സ്വര്‍ണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 7135 രൂപയുമായി.
എംസി എക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,362 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 2,643 ഡോളര്‍ നിലവാരത്തിലാണ്.
Content Highlights: Gold prices fell slightly today. 1 pawan down by 120 INR, now at 57,080 INR.