ജ്യോതിഷ പണ്ഡിതൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്ക് സരസ്വതീപുരസ്കാരം

തിരൂർ: തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി നൽകുന്ന സരസ്വതീ പുരസ്കാരത്തിന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ അർഹനായി. പ്രശസ്തിപത്രവും ഫലകവും 10,001 രൂപയുമാണ് പുരസ്കാരം. ജ്യോതിഷ രംഗത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഈ മാസം 19-ന് വൈകീട്ട് ആറിന് തിരൂർ അമ്പലകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി പി.കെ. ചെറിയ അനുജൻ രാജ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. ജി.എസ്.ടി. ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ശിവകുമാർ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കും.