സർക്കിൾ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപസമഹാരത്തിനുള്ള അവാർഡ് വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു.
വി.എസ്. ജോയ് എം.എൽ.എ. അവാർഡ് പത്തിൽ അഷറഫിന് സമ്മാനിച്ചു. പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ, വിവിധ ബാങ്ക് പ്രസിഡന്റുമാരായ പി.ടി. അജയ്മോഹൻ അണ്ടത്തോട്, സി. രവീന്ദ്രൻ എടപ്പാൾ, അഡ്വ. പി.പി. മോഹൻദാസ് എടപ്പാൾ, ഇ. രാജഗോപാൽ കാലടി, അബ്ദുറഹ്മാൻ പൊന്നാനി, പി. ജ്യോതി തവനൂർ, സിദ്ദീഖ് പന്താവൂർ ചങ്ങരംകുളം, എം. ഷറഫുദ്ദീൻ, ഭാസ്കരൻ വട്ടംകുളം, സഹകരണസംഘം ജോയിന്റ് റജിസ്ട്രാർ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
Content Highlights: Vattamkulam Panchayat Service Cooperative Bank has won the Circle Cooperative Union deposit mobilization award presented by MLA V. S. Joy.