ചിത്രരചനയിൽ ഇരട്ടവിജയംനേടി സിദിൻ

സിദിന്‍ വി. ജീവന്‍
സിദിന്‍ വി. ജീവന്‍

ആലത്തിയൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ ഇരട്ടവിജയംനേടി കോട്ടയ്ക്കൽ ഗവ. യു.പി. സ്‌കൂൾ വിദ്യാർഥിയായ സിദിൻ വി. ജീവൻ. പെൻസിൽ ഡ്രോയിങ്, ജലച്ചായം എന്നീ മത്സരയിനങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. സബ്ജില്ലാതല ഐ.ടി. മേളയിൽ ഡിജിറ്റൽ പെയിന്റിങ്ങിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.

തുടർച്ചയായി മൂന്നാംതവണയാണ് സിദിൻ നേട്ടം കൈവരിക്കുന്നത്. വനം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു നടത്തിയ ജില്ലാ ചിത്രരചനാമത്സരത്തിൽ പെൻസിൽ ഡ്രോയിങ്ങിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൈത്തറി വസ്ത്ര ഡയറക്ടറേറ്റും മലപ്പുറം ജില്ലാ വ്യവസായകേന്ദ്രവും സംയുക്തമായി നടത്തിയ ചിത്രരചനാമത്സരത്തിൽ വിജയംനേടി സംസ്ഥാനതല മത്സരത്തിനു തയ്യാറെടുക്കുകയാണിപ്പോൾ. ചെറിയമുണ്ടം ഹൈസ്‌കൂൾ അധ്യാപകനായ സജീവന്റെയും വിനീതയുടെയും മകനാണ്.

Content Highlights: Kottakkal student Sidin V Jeevan achieved a double win in pencil drawing and watercolour competitions at the district kalolsavam.