സീനിയർ ചേംബർ വനിത വിങ് ഓറിയന്റേഷൻ ക്ലാസ്

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം ലിജിയന്‍ വനിത ലിജിയന്‍ ഓറിയന്റേഷന്‍ ക്ലാസിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടിയ ഡോ. നീന ശബരീശിനെ അനുമോദിക്കുന്നു
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം ലിജിയന്‍ വനിത ലിജിയന്‍ ഓറിയന്റേഷന്‍ ക്ലാസിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടിയ ഡോ. നീന ശബരീശിനെ അനുമോദിക്കുന്നു

മലപ്പുറം: സീനിയർ ചേംബർ ഇന്റർനാഷണൽ മലപ്പുറം ലീജിയൻ, വനിതാ ലീജിയൻ രൂപവത്കരണത്തിന്റെ ഭാഗമായി ഓറിയന്റേഷൻ ക്ലാസ് നടത്തി. സീനിയർ ചേംബർ പി.പി.എഫ്. സമ്പത്ത് കുമാർ ഉദ്ഘാടനംചെയ്തു. ചേംബർ പ്രസിഡന്റ് ബാബു പള്ളിക്കുത്ത് അധ്യക്ഷനായി.

എജുക്കേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നു പിഎച്ച്.ഡി. നേടിയ ഡോ. നീന ശബരീശിനെ അനുമോദിച്ചു. സെക്രട്ടറി നൗഷാദ് മാമ്പ്ര റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ ചേംബർ നാഷണൽ ഗവേണിങ് മെമ്പർ സുനിത വാസുദേവ് ഗസ്റ്റ്ഓഫ് ഓണറായി പങ്കെടുത്തു. ചേംബർ ഭാരവാഹികളായ ലീന പി. ബാബു, എം.സി. സതീശ്, റഫീഖ് ഓസ്‌ക്കാർ, ഷിബു സിഗ്്നേച്ചർ, പ്രിയ അനിൽ, ശശികുമാർ പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Content Highlights: Senior Chamber International Malappuram Legion organized an orientation session as part of forming its women's legion.