പൂക്കൊളത്തൂർ സി.എച്ച്.എം. സുവർണജൂബിലിക്ക് തുടക്കം

പൂക്കൊളത്തൂർ സി. എച്ച് .എം ഹയർസെക്കൻഡറി സ്കൂളിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം വ്യവസായ ഐടി വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു
പൂക്കൊളത്തൂർ സി. എച്ച് .എം ഹയർസെക്കൻഡറി സ്കൂളിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം വ്യവസായ ഐടി വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു

പുൽപ്പറ്റ: അറിവിന്റെയും അക്ഷരവെളിച്ചത്തിന്റെയും അരനൂറ്റാണ്ട് പിന്നിടുന്ന പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അൻപതാം വാർഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം വ്യവസായ, ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന വിദ്യാഭ്യാസ, കലാകായിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്കൂൾ മാനേജർ ഒ.പി. കുഞ്ഞാപ്പു ഹാജി, പി.ടി.എ പ്രസിഡന്റ് ടി.കെ. മുഹമ്മദ് റഷീദ്, പ്രിൻസിപ്പൽ സി. മൂസക്കുട്ടി, പ്രധാനാധ്യാപകൻ പി. സുനിൽ കുമാർ, എ.എം. അബൂബക്കർ, അധ്യാപകരായ പി.കെ. ഷാജി, ഒ.പി. അബ്ദുൾ ഹമീദ്, കെ.ടി. അബ്ദുൾ നാസർ, എ.കെ. കബീർ, ഒ.പി. മുഹ്സിൻ, ഇ.കെ. ഷാഫി, എം. മഹ്റൂഫ്, ഒ.പി. സാദിക്കലി, അദിനാൻ പുൽപ്പറ്റ എന്നിവർ സംസാരിച്ചു.

Content Highlights: Minister P. K. Kunhalikutty inaugurated the golden jubilee celebrations and unveiled the logo of Pookkolathur CHM Higher Secondary School.