ജില്ലാ മദ്രസ സർഗവസന്തം: പെരിന്തൽമണ്ണ കോപ്ലക്‌സ് ജേതാക്കൾ

വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച 'സർഗവസന്തം' മദ്രസ കലാമേളയിൽ ജേതാക്കളായ പെരിന്തൽമണ്ണ ടീം ജില്ലാ പ്രസിഡന്റ്‌ പി.പി. റഷീദ് കരപ്പുറത്തിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

പെരിന്തൽമണ്ണ: വിസ്‌ഡം എജുക്കേഷൻ ബോർഡ് മലപ്പുറം ഈസ്റ്റ് ജില്ലാ ‘സർഗവസന്തം’ മദ്രസ കലാമേളയിൽ പെരിന്തൽമണ്ണ കോംപ്ലക്സ് ജേതാക്കളായി. അങ്ങാടിപ്പുറം കോംപ്ലക്സ് രണ്ടും കാളികാവ് കോംപ്ലക്സ് മൂന്നും സ്ഥാനങ്ങൾ നേടി.

പെരിന്തൽമണ്ണ മൗലാന കാമ്പസിൽ നടന്ന കലാമേള നജീബ് കാന്തപുരം എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വഹാബ് സ്വലാഹി അധ്യക്ഷനായി. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്‌, വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, വിസ്‌ഡം യൂത്ത് മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് സമീർ മുണ്ടേരി, സ്വാഗതസംഘം കൺവീനർ മൻസൂർ അമാനി, ഒ.പി. ഫദ്‌ലുള്ള എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ പി.പി. റഷീദ് കാരപ്പുറം ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാനതല മത്സരം ഡിസംബർ 26, 27 തീയതികളിൽ കാസർകോട് നടക്കും.

Content Highlights: Perinthalmanna Complex emerged as the champions at the Wisdom Education Board Malappuram East district madrasa arts festival held at Moulana Campus.