വയോജനങ്ങൾക്കായി ‘ഒപ്പം കൂടാം’ ഡിജിറ്റൽ ക്യാമ്പ്

മലപ്പുറം: മേൽമുറി എം.എം.ഇ.ടി. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വയോജനങ്ങൾക്കായി ഡിജിറ്റൽ ക്യാമ്പ് ഒരുക്കി. ഡിജിറ്റൽ സാങ്കേതികവിദ്യകളും സ്മാർട്ട് ഫോണുകളും കൃത്യമായി ഉപയോഗിക്കാനറിയാത്തവർക്ക് ഡിജിറ്റൽ ബാങ്കിങ്, വിവിധ ഓൺലൈൻ സേവനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
‘ഒപ്പം കൂടാം’ എന്ന സന്ദേശത്തിൽ തട്ടാറ അങ്കണവാടിയിൽ നടന്ന ക്യാമ്പ് നഗരസഭാംഗം സുഹാദ മുസ്തഫ ഉദ്ഘാടനംചെയ്തു. നഗരസഭാംഗവും അങ്കണവാടി വർക്കറുമായ കെ. ഷൈലജ അധ്യക്ഷയായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. പി.കെ. ഷെറിൻ, അധ്യാപകനായ റഹീസ്, എൻ.എസ്.എസ്. ലീഡർമാരായ നവാബ്, റഫ്ന എന്നിവർ നേതൃത്വംനൽകി.
Content Highlights: The NSS unit of Melmuri MMET Higher Secondary School organised a digital literacy camp for elderly citizens in Malappuram.