വനം വന്യജീവി വകുപ്പ് മങ്കട മണ്ഡലംതല യോഗം

മങ്കട: മണ്ഡലത്തിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ. അറിയിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ പഞ്ചായത്തുകളിലെ വന്യജീവി സംഘർഷങ്ങളും കൃഷി നാശങ്ങളും സംബന്ധിച്ച് പരാതികളുന്നയിച്ചു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ജി. ധനിക്ലാൽ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഹംസ, സി.പി. അബ്ദുറഹിമാൻ, റസ്ന മുനീർ, യു.പി. ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, തഹസിൽദാർ രഘുനാഥ്, ഡോ. ഷൗക്കത്തലി വടക്കുംപാടം, മെഡിക്കൽ ഓഫീസർ ഡോ. ജസീനാബി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: A review meeting led by MLA Manjalamkuzhi Ali was held in Mankada to address human-wildlife conflicts and crop damages.