ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ വള്ളിക്കുന്ന് ശോഭന സ്റ്റേഡിയത്തിൽ.
ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ വള്ളിക്കുന്ന് ശോഭന സ്റ്റേഡിയത്തിൽ.

വള്ളിക്കുന്ന്: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് വള്ളിക്കുന്ന് ശോഭന സ്റ്റേഡിയത്തിൽ തുടക്കമായി.

ജില്ലയിലെ 23 ക്ലബ്ബുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡെപ്യൂട്ടി എക്സൈസ് ഓഫീസർ കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. ശോഭന ക്ലബ് പ്രസിഡന്റ് സി. ബാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ ടെക്നിക്കൽ കമ്മിറ്റി കൺവീനർ കെ.വി. മുഹമ്മദ് ഷെരീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എം. അബ്ദുള്ള, കെ.ടി. മജീദ് മേലയിൽ വികാസ് എന്നിവർ സംസാരിച്ചു.

അടുത്ത മാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട മലപ്പുറം ജില്ലാ ടീമിനെ ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും.

Content Highlights: The Malappuram District Sub-Junior Volleyball Championship commenced at Vallikkunnu Shobhana Stadium with 23 clubs participating.