വി.വി. പ്രകാശിന്റെ പേരിൽ എടക്കരയിൽ റോഡ്

എടക്കര : മുൻ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ സ്മരണ നിലനിർത്താൻ എടക്കരയിൽ പണിത റോഡ് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ഉദ്ഘാടനംചെയ്തു.‘വി.വി. പ്രകാശ് പാത്വേ’ എന്ന് പേരിട്ട റോഡ് ഗതാഗതതടസ്സംകൊണ്ട് വീർപ്പുമുട്ടുന്ന ടൗണിലെ കാൽനടക്കാർക്ക് പ്രയോജനപ്പെടും.കോവിലകം റോഡ് മുതൽ ആലിക്കുട്ടി ഹോട്ടൽ വരെ 200 മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള സ്ഥലം കട്ട പതിച്ചിട്ടുണ്ട്.
എം.എൽ.എ. ഫണ്ടിൽനിന്ന് 10 ലക്ഷവും ഗ്രാമപ്പഞ്ചായത്ത് ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപയും വകയിരുത്തിയാണ് റോഡ് പണിതത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് റസാഖ് എരഞ്ഞിക്കൽ, ബ്ലേക്ക് അംഗം ഷാഹുൽ ഹമീദ്, വാർഡംഗം ഷെമിർ, ഒ.ടി. ജയിംസ്, ഉനൈസ്, സുലൈമാൻ കാട്ടിപ്പടി, വിനയ രാജൻ എന്നിവർ സംസാരിച്ചു.