ദേശീയസരസ്സ്‌ മേള എ.ആർ. നഗറിൽ

എ.ആർ. നഗർ : കുടുംബശ്രീയുടെ തുടർമുന്നേറ്റത്തിനായി ലോകോത്തര നിലവാരമുള്ള അക്കാദമിക് കാമ്പസ് തുടങ്ങുമെന്ന് മന്ത്രി കെ.എം. ഷാജി. ഡിസംബർ 22 മുതൽ എ.ആർ. നഗർ വലിയപറമ്പിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ്സ്‌ മേളയുടെ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

70000 ചതുരശ്ര അടിയിലുള്ള പവലിയനിൽ 250 സ്റ്റാളുകളിലായി ഒരുക്കുന്ന മേളയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകരുടെ കരകൗശല, ഭക്ഷ്യ വൈവിധ്യങ്ങളുടെ പ്രദർശനവും വിപണനവും മെഗാ ഷോകളും നടക്കും.

ദിവസവും വൈകീട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ ദേശീയോദ്ഗ്രഥനം വിളിച്ചോതുന്ന പരിപാടികളും അരങ്ങേറും.മലപ്പുറം കുടുംബശ്രീയാണ് നേതൃത്വം നൽകുന്നത്. യോഗത്തിൽ പി.കെ. നവാസ് എം.എൽ.എ. അധ്യക്ഷനായി.

കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, പി.കെ.സി. അബ്ദുറഹിമാൻ, മുജീബ് പൂളക്കൽ, പി. റജുല, കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. അബൂ താഹിർ, സി. നൗഷാദ്, പി. റജുല, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്‌ലു, പി.ആർ. രോഹിൽ നാഥ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം രൂപവത്കരിച്ചു.